അജ്മാൻ: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപ്പോകുന്നതിനെതിരെ അജ്മാൻ പൊലീസ്.രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളെ അശ്രദ്ധയോടെ വാഹനത്തില്‍ ഇരുത്തിപ്പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് മുന്നറിയിപ്പുമായി രംഗത്തുവരാന്‍ കാരണം. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കുട്ടികളെ ഒറ്റക്കിരുത്തുന്നത് മരണത്തിനടക്കം ഇടയാക്കുന്നു.
ദിവസങ്ങൾക്കുമുമ്പ് സ്കൂള്‍ വാനില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വാഹനത്തിലകപ്പെട്ട് വിദ്യാര്‍ഥി മരിച്ചിരുന്നു. കടുത്ത ചൂട് നിലനില്‍ക്കുന്ന അവസരത്തില്‍ വാഹനത്തിലെ താപനില സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായതിനാൽ ചൂട്, ശ്വാസംമുട്ടൽ എന്നിവ അതിജീവിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പെെട്ടന്ന് മരിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുറത്ത് ഉയര്‍ന്ന താപനില നിലനില്‍ക്കുന്നതിനാല്‍ അടച്ചിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ താപനില 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളില്‍ വരുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം ആളുകളെയും കാമറ നിരീക്ഷണവും ഒരുക്കാറുണ്ട്. എന്നാല്‍, ഇവരുടെ അശ്രദ്ധ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അജ്മാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസില്‍ കുട്ടി അകപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കുശേഷം അടുത്ത കെട്ടിടത്തിലെ താമസക്കാരാണ് കുട്ടിയെ കണ്ടത്.
ഉടൻ പൊലീസിനെ ഉൾപ്പെടെ അറിയിച്ചതിനാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ മലയാളിയായ ബസ് ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.ഇത്തരം വിഷയങ്ങളില്‍ 10 ദശലക്ഷം ദിർഹം വരെ പിഴ, 10 വർഷം വരെ തടവ് എന്നിവയാണ് യു.എ.ഇ നിയമം അനുശാസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.