അജ്മാന്: കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ 1190 കോടി ദിര്‍ഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. 10,448 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി ഡിപ്പാർട്മെൻറ് ഓഫ് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷന് വ്യക്തമാക്കി. മൊത്തം 8,399 ഇടപാടുകളുടെ മൂല്യം 1190 കോടി ദിർഹമാണ്. അജ്മാൻ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ചതായും 2022ൽ മികച്ച വളർച്ച നിലവാരം കൈവരിക്കുകയും ചെയ്തുവെന്ന് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷൻ വകുപ്പ് മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. 2022ലെ സ്ഥിതിവിവരക്കണക്കുകൾ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല വിവിധ വിഭാഗങ്ങളിലെ നിക്ഷേപകർക്കും സംരംഭകർക്കും അനുയോജ്യമാണെന്ന് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം, ഇടപാടുകൾ പൂർത്തിയാക്കാനുള്ള എളുപ്പം, നിക്ഷേപ അവസരങ്ങളുടെ വൈവിധ്യം, വളരുന്ന സമ്പദ്വ്യവസ്ഥ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാരണമാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1.4 ബില്യൻ ദിർഹമിന്റെ ഇടപാടുകൾ നടന്ന നവംബറിലാണ് ഏറ്റവും ഉയർന്ന മൂല്യം കൈവരിച്ചത്. എമിറേറ്റ്സ് സിറ്റി പ്രോജക്റ്റ് ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ ഒന്നാമതെത്തി. അജ്മാൻ വൺ, അജ്മാൻ പേൾ എന്നീ പ്രോജക്ടുകളാണ് തൊട്ടുപിന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.