അ​ൽ​ഐ​ൻ ആ​ശു​പ​ത്രി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മെ​മാ​രി, ഡോ​ക്ട​ർ ഫ​ത്തി​യ അ​ൽ ന​ഖ്ബി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ക്കു​ന്നു

അ​ൽ​ഐ​ൻ ആ​ശു​പ​ത്രി​യി​ൽ മു​ഴു​സ​മ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും അ​ടി​യ​ന്ത​ര പ​രി​ച​ര​ണ കേ​ന്ദ്ര​വും തു​റ​ന്നു

അ​ൽ​ഐ​ൻ: അ​ബൂ​ദ​ബി ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗം (സേ​ഹ) അ​ൽ ജീ​മി​യി​ലെ അ​ൽ​ഐ​ൻ ആ​ശു​പ​ത്രി​യി​ൽ മു​ഴു​സ​മ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും അ​ടി​യ​ന്ത​ര പ​രി​ച​ര​ണ കേ​ന്ദ്ര​വും വീ​ണ്ടും തു​റ​ന്നു. 16 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സേ​വ​ന​ങ്ങ​ളോ​ടു​കൂ​ടി അ​ടി​യ​ന്ത​ര പ​രി​ച​ര​ണ വി​ഭാ​ഗം ആ​ഴ്ച​യി​ൽ ഏ​ഴു​ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ, ഫി​സി​ക്ക​ൽ തെ​റ​പ്പി, എ​ക്സ് റേ ​തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. എ​ല്ലാ​വി​ധ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡും സ്വീ​ക​രി​ക്കും.

എ​ന്നാ​ൽ, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​ക​യും 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ചി​കി​ത്സ​ക്കാ​യി എ​ത്തി​ക്കു​ക​യും ചെ​യ്യാം.അ​ൽ​ഐ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മെ​മാ​രി, മാർക്കറ്റിങ് പബ്ലിക് റിലേഷൻസ് ഓഫീസർ തൈസീർ ഒമർ അൽ സമ്മാനി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ മു​സ്ത​ഫ മു​ബാ​റ​ക്, സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മെ​മാ​രി, ഡോ. ​ഫ​ത്തി​യ അ​ൽ ന​ഖ്ബി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ‘സേ​ഹ’​ക്ക് കീ​ഴി​ലാ​ണ് അ​ൽ​ഐ​ൻ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സേ​ഹ​യു​ടെ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ, 800 50 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ www.seha.ae എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാം. SEHA മൊ​ബൈ​ൽ ആ​പ് വ​ഴി​യോ 02-4102200 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് വ​ഴി​യോ പ​രി​ശോ​ധ​ന​ക്ക് ബു​ക്ക് ചെ​യ്യാം.

Tags:    
News Summary - Al Ain Hospital- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.