അജ്മാൻ ജനതയുടെ പൈതൃക ജീവിത സ്മരണകളുണർത്തുന്ന സ്മാരക നിര്‍മ്മാണം പൂര്‍ത്തിയായി. അജ്മാൻ കോര്ണീഷിെൻറ മധ്യഭാഗത്തായ അൽ റുമൈല 2ലാണ് അല്‍ ബുറഖ എന്ന പേരില്‍ പായക്കപ്പലിെൻറ സവിശേഷമായ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. 1809.56 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പണി കഴിപ്പിച്ചിട്ടുള്ള ഈ സ്മാരകം സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പുതിയ അനുഭവം പകരും. അജ്മാെൻറ ഏറ്റവും പ്രധാനപ്പെട്ട പാരമ്പര്യങ്ങളിലൊന്നായ ഈ പഴയ കപ്പൽ രൂപം തുടർച്ചയായ 100 പ്രവൃത്തി ദിവസങ്ങൾ പണിയെടുത്താണ് നിർമാണം പൂര്‍ത്തിയാക്കിയത്.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ പിതാമഹന് ശൈഖ് ഹുമൈദ് ബിന്‍ അബ്ദുല്‍ അസീസിെൻറ കാലഘട്ടത്തിലാണ് ഇത്തരം വേഗതയേറിയ പായക്കപ്പലുകള്‍ നിർമിച്ച് തുടങ്ങിയത്. ഇതിന് അല്‍ ബുറാഖ എന്ന് വിളിച്ചിരുന്നു. അറബികളുടെ പുരാതന ചരിത്രത്തിെൻറ ചുവടുപിടിച്ചാണ് ബുറാഖ എന്ന നാമം സ്വീകരിച്ചത്. പഴയകാല അജ്മാൻ നിവാസികളുടെ ഉപജീവനമാർഗമായിരുന്നു ഇത്തരം വേഗമേറിയ പായക്കപ്പലുകള്‍. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും സൗന്ദര്യം വ്യാപിപ്പിക്കുന്നതിന് വകുപ്പ് ആരംഭിച്ച 'അജ്മാൻ ആർട്ട്' സംരംഭത്തിന് കീഴില്‍ ഇമാറാത്തി കലാകാരനായ ഖാലിദ് അൽ ഷഫറാണ് ഇതിെൻറ രൂപകൽപന നിര്‍വ്വഹിച്ചത്.
പൂർവ്വികരുടെ മൂല്യങ്ങളിൽ നിന്നും ഉന്നതമായ തത്വങ്ങളിൽ നിന്നും പുതിയ തലമുറക്ക് മാതൃക നൽകാൻ ഈ സ്മാരകം ലക്ഷ്യം വെക്കുന്നുണ്ടെന്നും അജ്മാെൻറ കല, സൗന്ദര്യം, സർഗാത്മകത എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ ഇനിയും ശ്രമങ്ങള്‍ തുടരുമെന്നും നഗരസഭ ആസൂത്രണ വകുപ്പ് അടിസ്ഥാന വികസന വികസന വിഭാഗം മേധാവി ഡോ. എൻജി. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.