ദുബൈ: എമിറേറ്റിന്റെ ബഹിരാകാശ ദൃശ്യം പകർത്തി ട്വിറ്റർ വഴി പുറത്തുവിട്ട് യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. പാം ജുമൈറയും ക്രീക്കിനാൽ വേർതിരിയുന്ന ബർദുബൈയും ദേരയും അടക്കമുള്ള നഗരത്തിന്റെ തീരപ്രദേശ ഭാഗങ്ങൾ മിക്കതും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ചെറുപതിപ്പായ സ്ഥലം എന്നാണ് അദ്ദേഹം ദുബൈ നഗരത്തെ ട്വീറ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
ദീർഘകാല ബഹിരാകാശ യാത്രയുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അൽ നിയാദി നേരത്തെയും യു.എ.ഇയുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി പുറത്തുവിട്ടിരുന്നു. ഗൾഫ് മേഖലയിലെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങളും പകർത്തിയിരുന്നു. റമദാനിൽ മക്കയുടെയും മദീനയുടെയും ആകാശദൃശ്യവും പുറത്തുവിടുകയുണ്ടായി. ആറു മാസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിൽ കഴിയുന്ന അൽ നിയാദി ആഗസ്റ്റ് അവസാനത്തോടെ തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.