ഷാർജയിൽ മലയാളിയായ 18കാരനെ കാണാനില്ലെന്ന്​ പരാതി

ഷാർജ: മലയാളിയായ ഭിന്നശേഷിക്കാരനെ കാണാനില്ലെന്ന്​ പരാതി. ഷാർജ അൽ ബതീനയിൽ താമസിക്കുന്ന ​ജെബി തോമസിന്‍റെ മകൻ ഫെലിക്സ്​ ജെബിയെ (18) ആണ്​ കാണാതായത്​. ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാർജ സിറ്റി സെന്‍ററിൽ ഷോപ്പിങ്​ നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ്​ കാണാതായതെന്ന്​ പിതാവ്​ ഷാർജ പൊലീസിൽ​ നൽകിയ പരാതിയിൽ പറയുന്നു.

ചുവന്ന ടി-ഷർട്ടും ഇളം പച്ച ജാക്കറ്റുമാണ് വേഷം. ഷോപ്പിങ്ങിനിടെ മകൻ ഓടിപ്പോവുകയായിരുന്നെന്ന്​ പിതാവ്​ പറഞ്ഞു. ഓട്ടിസം ബാധിതനായ ജെബിയെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഷാർജ പൊലീസിൽ വിവരം അറിയിക്കണം. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ബന്ധുക്കൾ വാട്​സാപ്പ്​, ഫേസ്​ബുക്ക്​ എന്നിവ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. സംഭവത്തിൽ ഷാർജ പൊലീസ്​ അന്വേഷണം ആരംഭിച്ചു​.

Tags:    
News Summary - An 18-year-old Malayali is reported missing in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.