ദുബൈ: ഐ.പി.എല്ലിലെ അഴിമതിയും ഒത്തുകളിയും തടയുന്നതിന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റ് (എ.സി.യു) ദുബൈയിൽ എത്തി. അജിത് സിങ്ങിെൻറ നേതൃത്വത്തിലെത്തിയ സംഘം ആറ് ദിവസം ക്വാറൻറീനിലായിരിക്കും. അതുവരെ താരങ്ങൾക്ക് വിഡിയോ കോൺഫറൻസിലൂടെ നിർദേശങ്ങൾ നൽകും. എല്ലാ ടീമുകളുമായും പ്രത്യേക ചർച്ച നടത്തും. പല വേഷത്തിൽ എത്തുന്ന വാതുവെപ്പുകാരെ തിരിച്ചറിയാൻ യുവതാരങ്ങൾക്ക് ഇത് ഉപകരിക്കുമെന്ന് മുൻ രാജസ്ഥാൻ ഡി.ജി.പി കൂടിയായ അജിത് സിങ് പറഞ്ഞു.
നിലവിലുള്ള താരങ്ങൾക്ക് എ.സി.യു പ്രോട്ടോകോൾ അറിയാമെങ്കിലും യുവതാരങ്ങൾക്ക് ഇതേകുറിച്ച് വലിയ ധാരണയുണ്ടാവില്ല. വ്യക്തിപരമായി നിർദേശം നൽകുന്നതും സംഘമായി നൽകുന്നതും പരിഗണനയിലുണ്ട്. മറ്റു കായിക ഏജൻസികളുടെ സഹകരണത്തോടെ നിരീക്ഷണം ഏർപ്പെടുത്തും. ഇതുവരെ സംശയിക്കത്തക്കതായി ഒന്നും കണ്ടിട്ടില്ല. ഓരോ ടീമിനുമൊപ്പം രണ്ട് സുരക്ഷ ജീവനക്കരെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.