??.??.?? ???????? ??.?.? ???? ??? ?????????, ???? ?? ?????? ??????? ???? ???? ??????? ?????? ????????????????

തഅല്ലമു അല്ലുഹഗത്തുല്‍ല അറബിയ്യത്തു മജാനന്‍

ദുബൈ: മുകളിൽ കൊടുത്ത തലക്കെട്ട്​ വായിച്ച്​ മനസിലാവാത്തവർ വിഷമിക്കരുത്​. ഏതാനും ദിവസം കൊണ്ട്​ ഇതല്ല ഇതിനേക്കാൾ നന്നായി അറബി പറയാനും മനസിലാക്കാനും നിങ്ങൾക്കും പഠിക്കാനാവും-തലക്കെട്ടിൽ പറയുന്നതു പോലെ  തീർത്തും സൗജന്യമായി. ബിൽ അറബി എന്ന പദ്ധതിയുടെ ഭാഗമായി അറബി പഠനത്തിന്​ സൗജന്യ ശിൽപശാലകളും സൗകര്യങ്ങളുമൊരുക്കുന്നത്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ഫൗണ്ടേഷൻ (എം.ബി.ആർ.എഫ്​) ആണ്​. ഖിൻദീൽ പ്രിൻറിങ്​ ആൻറ്​ പബ്ലിഷിങ്​ വിഭാഗവുമായി സഹകരിച്ച്​ പൊതു^സ്വകാര്യ സ്​ഥാപനങ്ങളിലെ ജീവനക്കാർക്ക്​ പുസ്​തകങ്ങളും ലഭ്യമാക്കും.

യു.എ.ഇ സമൂഹത്തി​​െൻറ അന്തസത്തയായ അറബി ഭാഷ അതറിയാത്തവർക്ക്​ പഠിപ്പിക്കുന്നത്​ ബന്ധങ്ങൾ കൂടുതൽ ശുഭകരമാക്കാനും മറ്റ്​ സംസ്​കാരങ്ങളുമായി മികച്ച ആശയ വിനിമയത്തിനും സഹായകമാകുമെന്ന്​ എം.ബി.ആർ ഫൗണ്ടേഷൻ സി.ഇ.ഒ ജമാൽ ബിൻ ഹുവൈറിബ്​ പറഞ്ഞു.  പാഠപുസ്​തകങ്ങൾക്കു പുറമെ ചെറു വീഡിയോകൾ, ട്വിറ്റർ ചർച്ചകൾ എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും അധ്യയനം നടത്തും.ഡിസംബർ 18ന്​ ​െഎക്യരാഷ്​ട്ര സഭ അറബി ഭാഷാ ദിനം ആചരിക്കവെ യുവജനതയെ സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലും അറബി ഉപയോഗിക്കാൻ പ്രചോദിപ്പിക്കുന്ന പരിപാടികളും ബിൽ അറബി നടത്തും.

വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന്​ വായന ക്ലബുകളും ആരംഭിക്കുന്നുണ്ട്​. പൊതുവിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബുകളിൽ സ്വകാര്യ സ്​കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം നൽകുമെന്ന്​ മന്ത്രാലയം പ്രതിനിധി ജമീല അൽ മുഹൈരി വ്യക്​തമാക്കി. അറബി വായനക്കു പുറമെ സാഹിത്യ രചനക്കും പ്രധാന്യം നൽകും. മികവു പുലർത്തുന്ന കുട്ടികളെ ആദരിക്കുകയും ചെയ്യും.  വിവിധ മാളുകളിലും വ്യത്യസ്​തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്​. 

Tags:    
News Summary - arabic language-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.