ചി​ത്ര​മെ​ഴു​ത്ത് വ​സ​ന്തം

ലോ​കോ​ത്ത​ര സു​കു​മാ​ര​ക​ല​ക​ളു​ടെ സം​ഗ​മ ഭൂ​മി​യാ​യി റാ​സ​ല്‍ഖൈ​മ​യി​ലെ പു​രാ​ത​ന കു​ടി​യേ​റ്റ പ​ട്ട​ണ​മാ​യ ജ​സീ​റ അ​ല്‍ ഹം​റ. ചി​ത്ര​ക​ലാ പ്രേ​മി​ക​ളു​ടെ മ​നം നി​റ​ച്ച് മു​ന്നേ​റു​ന്ന യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒൗ​ട്ട് ഡോ​ര്‍ ആ​ര്‍ട്സ് ആ​ന്‍റ് ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റി​വ​ല്‍ വേ​ദി കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​മാ​വു​ക​യാ​ണ്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് തു​ട​ങ്ങി​യ ഫെ​സ്റ്റി​വ​ല്‍ 28നാ​ണ് അ​വ​സാ​നി​ക്കു​ക. പ്ര​കൃ​തി, സാം​സ്ക്കാ​രി​ക പൈ​തൃ​കം, സ​ര്‍ഗാ​ത്മ​ക കാ​ഴ്ച്ച​പ്പാ​ടു​ക​ള്‍, പ​രി​സ്ഥി​തി , പാ​ച​ക അ​നു​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന ആ​വി​ഷ്ക്കാ​ര​ങ്ങ​ളാ​ണ് ക​ലാ​കാ​ര​ന്മാ​ര്‍ ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​നോ​ദ മേ​ഖ​ല​യി​ല്‍ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ റാ​സ​ല്‍ഖൈ​മ ആ​ര്‍ട്ട് ഫെ​സ്റ്റി​വ​ലി​ലൂ​ടെ സ​ര്‍ഗാ​ത്മ​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും പ​ദ​വി ഉ​റ​പ്പി​ക്കു​ക​യാ​ണ്.

12 വ​ര്‍ഷം മു​മ്പ് ചെ​റി​യ രീ​തി​യി​ല്‍ തു​ട​ങ്ങി​യ ഫെ​സ്റ്റി​വ​ലി​ല്‍ 35 രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ള്‍. യു.​എ.​ഇ​യി​ലെ​യും ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ലാ​കാ​ര​ന്മാ​ര്‍ക്കൊ​പ്പം അ​രോ​ഹി നിം​കേ​ദ്ക്ക​ര്‍, അ​മി​ത് ശ​ര്‍മ, സൈ​ന​ത്ത് മ​ണി​ക​ണ്ഠ​ന്‍, ആ​ര്യാ​ഹി ശ​ര​ണ്‍കാ​ന്ത് തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ പ്ര​ദ​ര്‍ശ​ന​ത്തി​നു​ണ്ട്. ക​ല, പൈ​തൃ​ക സം​വാ​ദം, വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​പാ​ടി​ക​ള്‍, വാ​രാ​ന്ത്യ പ​രി​പാ​ടി​ക​ള്‍, ആ​ര്‍ട്ട് വ​ര്‍ക്ഷോ​പ്പു​ക​ള്‍, സം​ഗീ​ത വി​രു​ന്ന്, ച​ല​ച്ചി​ത്ര പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്നു വ​രു​ന്ന​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി 11 വ​രെ​യും ചൊ​വ്വ മു​ത​ല്‍ വ്യാ​ഴം വ​രെ​യും ഞാ​യ​റാ​ഴ്ച്ച​ക​ളി​ലും രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യു​മാ​ണ് പ്ര​ദ​ര്‍ശ​നം. തി​ങ്ക​ളാ​ഴ്ച്ച അ​വ​ധി.

Tags:    
News Summary - Arts and Cultural Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.