ദുബൈ: ആത്യന്തികമായി ജനങ്ങളുടെ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ഊര്‍ജ്ജമായി കാണുന്ന നേതാവാണ് അദ്ദേഹം. നേതാവെന്ന നിലയില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുളള അദ്ദേഹത്തിെൻറ കഴിവും ദീര്‍ഘവീക്ഷണം നിറഞ്ഞ ചിന്തകളും എല്ലായ്‌പ്പോഴും പ്രചോദനമാണ്.
ജനങ്ങള്‍ക്കുവേണ്ടിയുളള ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായാലും സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരുന്നതായാലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായാലും അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സവിശേഷമായ പ്രതിഫലനങ്ങളാണ് ഈ രംഗങ്ങളിലെല്ലാം പ്രകടമായത്. ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കാനുളള അദ്ദേഹത്തിെൻറ നിരന്തരമായ പരിശ്രമവും വിജയം കൈവരിക്കുംവരെയുളള പ്രവര്‍ത്തനങ്ങളും ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തുണയായിട്ടുളളത്.
മൂന്ന് പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാന്‍ സാധിച്ചതിലും പല ഘട്ടങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതിലും അതിയായ സന്തോഷമുണ്ട്. ആസ്റ്ററിെൻറ ശൃംഖല കേരളത്തില്‍ വികസിപ്പിച്ച ഓരോ ഘട്ടങ്ങളിലും ആസ്റ്റര്‍ മെഡ്‌സിറ്റി കേരളത്തില്‍ ആരംഭിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചു. വയനാട്ടില്‍ ഡി.എം വിംസ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചപ്പോഴും അദ്ദേഹത്തിെൻറ സഹായമെത്തി.
നമ്മുടെ നാട്ടിലെ ഏറ്റവും ശക്തനും ആദരണീയനുമായ രാഷ്ട്രീയക്കാരനായിരുന്നിട്ടും അദ്ദേഹത്തിെൻറ എളിമ നിറഞ്ഞ പെരുമാറ്റം എല്ലായ്‌പ്പോഴും വിലമതിക്കുന്നു. എം.എല്‍.എയായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിലെ ഏറ്റവും സൂക്ഷ്മഗ്രാഹിയായ രാഷ്ട്രീയ നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഞങ്ങള്‍ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നുവെന്നും ആസാദ് മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.