‘ബീ​അ’ ഫ്യൂ​ച്ച​ർ പ​യ​നി​യ​ർ അ​വാ​ർ​ഡ്​ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഏ​റ്റു​വാ​ങ്ങു​ന്നു

‘ബീ​അ’ ഫ്യൂ​ച്ച​ർ പ​യ​നി​യ​ർ അ​വാ​ർ​ഡ്​ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന്​

ഷാ​ർ​ജ: ‘ബീ​അ’ ഫ്യൂ​ച്ച​ർ പ​യ​നി​യ​ർ അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്റെ മി​ക​ച്ച മാ​തൃ​ക​ക​ൾ കാ​ഴ്ച​വെ​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന അ​വാ​ർ​ഡു​ക​ളാ​ണ് സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കു വ​ഹി​ച്ച ‘ഏ​ജ​ന്റ്സ് ഓ​ഫ് ആ​ക്ഷ​ൻ’ എ​ന്ന പേ​ജി​ന് ചു​ക്കാ​ൻ പി​ടി​ച്ച സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഫാ​ന ന​ഫീ​സ്, സ്റ്റു​ഡ​ന്റ്സ് വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ ആ​യി​ഷ ത​ൻ​സീ​ഹ, അ​ധ്യാ​പി​ക​മാ​രാ​യ റി​ഷാ​ദ, ഷ​ഹ​നാ​സ് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​ത്. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​പേ​ഴ്സ​നും അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഷാ​ർ​ജ​യു​ടെ പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യി​ൽ​നി​ന്ന് നേ​രി​ട്ട് അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ച്ചു.

സ്​​ക്രീ​ൻ എ​ന്ന നൂ​ത​ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത കി​ന്റ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യാ​പി​ക റ​ഹീ​ന, ബീ​അ​യു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​രം നേ​ടി അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​യാ​യി. 700 ഗ്ലോ​ബ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച 2600 എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ആ​രം​ഭി​ച്ച ഫ്യൂ​ച്ച​ർ പ​യ​നി​യേ​ഴ്സ് അ​വാ​ർ​ഡ്​ സു​സ്ഥി​ര​വി​ക​സ​ന പാ​ത​യി​ലെ മി​ക​ച്ച കാ​ൽ​വെ​പ്പാ​ണ്.

അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ ‘ഏ​ജ​ന്റ്സ് ഓ​ഫ് ആ​ക്ഷ​ൻ’ എ​ന്ന പേ​ജി​ലൂ​ടെ സു​സ്ഥി​ര​ത വി​ക​സ​ന​ത്തി​ന്‌ ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഫാ​ന​യെ​യും കൂ​ട്ട​രെ​യും ദു​ലെ​വോ ഫ​യാ​ത്ത് ഗ്രൂ​പ് പ്ര​തി​നി​ധി​ക​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​സീ​ഫ് മു​ഹ​മ്മ​ദ്‌, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, അ​സി. ഡ​യ​റ​ക്ട​ർ സ​ഫ ആ​സാ​ദ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി എ​ന്നി​വ​രും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Tags:    
News Summary - 'BEA' Future Pioneer Award to India International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.