ബിനീഷ്​ കോടിയേരിയും ദുബൈയിൽ തട്ടിപ്പ്​ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ

ദുബൈ: സി.പി.എം. സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​​െൻറ രണ്ടാമത്തെ മകൻ ബിനീഷ്​  കോടിയേരിയും ദുബൈയിൽ സാമ്പത്തിക തട്ടിപ്പിൽ ശിക്ഷിക്കപ്പെട്ട പ്രതി. കോടതി തടവ് ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ അനുഭവിക്കാതെ മുങ്ങുകയായിരുന്നുവെന്നാണ്​ സൂചന. ദു​ൈബയിലെ മൂന്ന് പൊലീസ് സ്​റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ്, ബിനീഷ് കോടിയേരിയ്ക്ക് എതിരെ നിലനില്‍ക്കുന്നത്. 

ബർദുബൈ പൊലീസ്​ സ്​റ്റേഷനിൽ 2015 ആഗസ്​റ്റിൽ രജിസ്​റ്റർ ചെയ്യപ്പെട്ട 18877​/15 നമ്പർ കേസിലാണ്​ ബിനീഷ്​ ശിക്ഷിക്കപ്പെട്ടത്​. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബർ 10 ന്​ ജഡ്​ജി ഉമർ അത്തീഖ്​ മുഹമ്മദ്​ ദിയാബ്​ അൽ മറി പുറപ്പെടുവിച്ച 48056/2017 നമ്പർ വിധിയിൽ രണ്ട്​ മാസം തടവാണ്​ ശിക്ഷയായി നൽകിയത്​. ദു​ൈബ ഫസ്​റ്റ്​ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ൽ ബര്‍ഷ പൊലീസ് സ്​റ്റേഷനിലും. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017 ൽ ഖിസൈസ്​ പൊലീസ്​ സ്​റ്റേഷനിലും കേസ് രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്​. ചില ​േകസുകൾ പണം നൽകി പരിഹരിച്ചുവെന്നും സൂചനയുണ്ട്​. 

സി.പി.എമ്മിലെ പ്രമുഖനും മുൻമന്ത്രിയും എം.എൽ.എയുമായ ഒരാളുടെ മകനും തട്ടിപ്പ്​ കേസിൽ പ്രതിയായിട്ടുണ്ട്​. അല്‍ റഫ പൊലീസ് സ്​റ്റേഷനിൽ  2016 മാര്‍ച്ച് 15 നാണ്​ കേസ്​ എടുത്തത്​. ദുബൈയിലെ ഒരു ബാങ്കില്‍ നിന്ന് പണം എടുത്ത്, തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ്​ പരാതി. അതേ വർഷം ഒക്ടോബര്‍ 31 ന്​ പുറപ്പെടുവിച്ച വിധിയിൽ മൂന്ന്​ മാസം തടവാണ്​ ശിക്ഷ വിധിച്ചിരുന്നത്​. ഇത്​ അനുഭവിക്കും മു​േമ്പ ഇയാളും കടന്നുകളഞ്ഞിരുന്നു. 


 

Tags:    
News Summary - Bineesh Kodiyeri also punished in scam at Dubai- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.