ദുബൈ: അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച-2022 ബ്രോഷർ പ്രകാശനം ചലച്ചിത്രതാരം സുരേഷ് ഗോപി നിർവഹിച്ചു. സൂഖ് അൽ വർസാനിലെ ലുലു ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സെപ്റ്റംബർ 25ന് വേൾഡ് ട്രേഡ് സെന്‍ററിലാണ് അക്കാഫ് പൊന്നോണക്കാഴ്ച അരങ്ങേറുന്നത്. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുക്കും.
വിവിധ കോളജുകളെ പങ്കെടുപ്പിച്ച് അത്തപ്പൂക്കളമത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, പായസമത്സരം, ഓണസദ്യ തുടങ്ങിയവയും അക്കാഫ് ഓണാഘോഷത്തിന് മാറ്റുകൂട്ടും.
അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ, ഡയറക്ടർമാരായ സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, അക്കാഫ് പൊന്നോണക്കാഴ്ച ജനറൽ കൺവീനർ പ്രദീപ് ജോൺ, കൺവീനർമാരായ ബിന്ദു നായർ, രാജേഷ് പിള്ള, ലാൽ ഭാസ്കർ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.