പ​ണം ന​ൽ​കാ​ത്ത​വ​രെ പി​ടി​ക്കാ​ൻ സം​വി​ധാ​നം; ദു​ബൈ​യി​ൽ ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ ത​ല​യെ​ണ്ണും

ദു​ബൈ: പ​ണം ന​ൽ​കാ​തെ മു​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ബ​സു​ക​ളി​ൽ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ബ​സി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ക​ണ​ക്കാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​ർ.​ടി.​എ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പു​തു​താ​യി പു​റ​ത്തി​റ​ക്കു​ന്ന ബ​സു​ക​ളി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് പാ​സ​ഞ്ച​ർ കൗ​ണ്ടി​ങ് സം​വി​ധാ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര​ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.യാ​ത്ര​ക്കാ​രെ പൂ​ർ​ണ വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ഇ​പ്പോ​ൾ ദു​ബൈ​യി​ലെ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

യാ​ത്ര​ക്കാ​യി ബ​സി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പും ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം പ​ണം ന​ൽ​കാ​നു​ള്ള നോ​ൽ​കാ​ർ​ഡ് യാ​ത്ര​ക്കാ​ർ ടാ​പ്പ് ചെ​യ്യ​ണം. എ​ന്നാ​ൽ, ടാ​പ്പ് ചെ​യ്യാ​തെ ബ​സി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​രു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന ചി​ല മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കാ​റ്. പ​ണം ന​ൽ​കാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ 200 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. എ​ന്നാ​ൽ, ആ​ർ.​ടി.​എ പു​തു​താ​യി ഇ​റ​ക്കു​ന്ന 636 ബ​സു​ക​ളി​ലും ഓ​ട്ടോ​മേ​റ്റ​ഡ് പാ​സ​ഞ്ച​ർ കൗ​ണ്ടി​ങ് സം​വി​ധാ​ന​മു​ണ്ടാ​കും. ഇ​തി​ന്‍റെ സെ​ൻ​സ​റു​ക​ൾ ബ​സി​ൽ ക​യ​റു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​ന്‍റെ​യും ക​ണ​ക്കെ​ടു​ക്കും. നോ​ൽ​കാ​ർ​ഡ് ടാ​പ്പ് ചെ​യ്ത​വ​രു​ടെ എ​ണ്ണ​വും ബ​സി​ൽ ക​യ​റി​യ​വ​രു​ടെ എ​ണ്ണ​വും ഈ ​സം​വി​ധാ​നം ഒ​ത്തു​നോ​ക്കും. ടാ​പ്പ് ചെ​യ്യാ​ത്ത​വ​രെ ഉ​ട​ൻ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​യാ​നു​മാ​കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റു​ദി​വ​സ​ത്തെ മാ​ത്രം പ​രി​ശോ​ധ​ന​യി​ൽ പ​ണം ന​ൽ​കാ​തെ ബ​സി​ൽ യാ​ത്ര​ചെ​യ്ത 1193 പേ​ർ​ക്ക് ദു​ബൈ​യി​ൽ പി​ഴ​യി​ട്ടി​രു​ന്നു.

Tags:    
News Summary - Number of bus passengers in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT