അബൂദബി: മൂന്നാമത് മദീനത്ത് സായിദ് ഒട്ടക സൗന്ദര്യമത്സരം ഡിസംബർ 14 മുതൽ നടക്കുമെന്ന് കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു. ഡിസംബർ 23ന് ആരംഭിക്കേണ്ട മത്സരമാണ് നേരത്തേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അബൂദബിയിലെ അൽ ദഫ്ര റീജ്യനിലെ മദീനത്ത് സായിദിലാണ് ഒട്ടക സൗന്ദര്യമത്സരം അരങ്ങേറുന്നത്. കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ രക്ഷാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നിർദേശപ്രകാരമാണ് മദീനത്ത് സായിദ് ഒട്ടകമത്സരം സംഘടിപ്പിക്കുന്നത്. ഭാവി തലമുറക്കുവേണ്ടി പൈതൃകം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒട്ടക ഇനങ്ങളെ സംരക്ഷിക്കുന്നതിനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.