????? ??????????? ????????????????? ???????????

ഷാര്‍ജ-ഉമ്മുല്‍ഖുവൈന്‍ റോഡില്‍ വാഹനാപകടം; രണ്ട് കുട്ടികൾ മരിച്ചു

ഷാര്‍ജ: ഷാര്‍ജ-ഉമ്മുല്‍ഖുവൈന്‍ റോഡില്‍ ചൊവ്വാഴ്​ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചും, പത്തും വയസുള്ള രണ്ട് സ്വദേശി കുട്ടികള്‍ മരിച്ചു.  ഇവര്‍ സഞ്ചരിച്ച കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസിലെ മാധ്യമ^പൊതു സമ്പർക്ക വകുപ്പ് ഡയറക്​ടര്‍ മേജര്‍ അബ്​ദുല്‍ റഹ്​മാന്‍ ഖാതര്‍ പറഞ്ഞു. ഒരു കുടുംബത്തിലെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 12.30നാണ് അപകട വിവരം പൊലീസ് കേന്ദ്രത്തില്‍ എത്തിയത്.  ഷാര്‍ജ പൊലീസും ഉമ്മുല്‍ ഖുവൈന്‍ സിവില്‍ഡിഫന്‍സും ചേര്‍ന്ന്​ രക്ഷാപ്രവര്‍ത്തനം നടത്തി.

ഹൈഡ്രോളിക് ഉപകരണങ്ങള്‍ കൊണ്ട് വാഹനം വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പിതാവും മൂന്ന് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. ഉമ്മുല്‍ഖുവൈന്‍ പാലത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്ന ദിശയിലാണ് അപകടം നടന്നത്. ട്രക്കുകളില്‍ ഒന്ന് നിയമം ലംഘിച്ച് പാത മാറാന്‍ ശ്രമിച്ചതായിരിക്കാം അപകടം വിതച്ചതെന്നാണ് നിഗമനം. കുട്ടികളുടെ ഖബറടക്കം ഉച്ചക്ക് ഉമ്മുല്‍ഖുവൈനില്‍ നടന്നു. 

Tags:    
News Summary - car accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.