അമിത വേഗത്തില്‍ ഓടിയ കാറി​െൻറ ചില്ല് ഇളകിത്തെറിച്ചു; ഡ്രൈവര്‍ പിടിയില്‍

അബൂദബി: അമിതവേഗത്തില്‍ പാഞ്ഞ കാറി​​െൻറ പിന്‍ഭാഗത്തെ ചില്ല് ഇളകി തെറിച്ചുപോയി. അപകടകരമായി കാര്‍ പായിച്ചയാളെ അറസ്​റ്റു ചെയ്ത അബുദബി പൊലീസ് കാര്‍ പിടിച്ചെടുത്തു.   മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗമാണ് കാറിനുണ്ടായിരുന്നത്. പൊലീസ് സ്ഥാപിച്ച ‘സ്നിപ്പര്‍’ സ്പീഡ് റഡാറില്‍ ചില്ല് തെറിച്ചുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡില്‍ ആഗസ്​റ്റ്​ 15 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് അബൂദബി പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനൻറ്​ കേണല്‍ ഡോ. അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. പിന്നിലെ ചില്ല് മാറ്റി സ്ഥാപിച്ചപ്പോള്‍ ശരിയായ വിധത്തില്‍ ഉറപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ക​ണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കാറി​​െൻറ എല്ലാ ഭാഗങ്ങളും പരിശോധിച്ച് അപകടരഹിതമാണെന്ന് ഉറപ്പ് വരുത്താന്‍ കാറുടമയോട് നിര്‍ദേശിച്ചിട്ടുണ്ട്. അമിതവേഗം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് വാഹനഉടമകളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ റോഡുകളില്‍ 300 സ്നിപ്പറുകളാണ്  സ്ഥാപിച്ചിട്ടുള്ളത്. 

Tags:    
News Summary - car accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.