കൊല്ലം സ്വദേശി അബൂദബിയിൽ കാറിടിച്ച്​ മരിച്ചു

അബൂദബി: അൽ ഷാത്തി ക്ലീനിങ് സർവീസ് കമ്പനിയിൽ 23 വർഷമായി സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശി അബൂദബിയിൽ കാറിടിച്ച് മരിച്ചു. കൊല്ലം നെടുമ്പന നല്ലില തെങ്ങിൻവിള പുത്തൻവീട് വർഗീസ് തോമസ് (54) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി 10.30ന് ശേഷം ഹംദാൻ സ്ട്രീറ്റിൽ സലാം ഹോസ്പിറ്റലിന് മുൻവശത്തായിരുന്നു അപകടം. 
പിതാവ്: തോമസ് ചെറിയാൻ. മാതാവ്. അമ്മിണിക്കുട്ടി തോമസ്. ഭാര്യ: മേരി വർഗീസ്. മക്കൾ: ജോയൽ വർഗീസ്, ജീയ മറിയ വർഗീസ്.
ശൈഖ് ഖലീഫ ആശുപത്രിയിലുള്ള മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അൽ ഷാത്തി ക്ലീനിങ് സർവീസ് കമ്പനി അധികൃതർ അറിയിച്ചു. സംസ്കാരം ചൊവ്വാഴ്ച തെങ്ങുവിളയിൽ കുടുംബ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.