ദുബൈ: ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗൾഫ് കാർഗോ മേഖലക്ക് ആശ്വാസമായി കേന്ദ്ര ജി.എസ്.ടി കൗൺസിലിെൻറ പുതിയ തീരുമാനം. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല എന്ന ജി.എസ്.ടി കൗൺസിൽ തീരുമാനമാണ് നൂറുകണക്കിന് പ്രവാസികൾക്കും കാർഗോ സ്ഥാപനങ്ങൾക്കും തുണയായത്. ഇതോടെ വർധിപ്പിച്ച കാർഗോ നിരക്ക് ഏജൻസികൾ കുറച്ചിട്ടുണ്ട്.
നേരത്തേ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ജൂണിൽ ഇൗ സൗകര്യം റദ്ദാക്കി. ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന് കാർഗോ ഉരുപ്പടികൾ വിവിധ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു. ആദ്യഘട്ടത്തിൽ കാർഗോ കമ്പനികളുടെ കൂട്ടായ്മ നികുതി അടച്ചാണ് ക്ലിയറൻസ് സംഘടിപ്പിച്ചത്.
നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസർ ചാർജ് പിന്നീട് ഏജൻസികൾ വർധിപ്പിച്ചു. കിലോക്ക് 12 ദിർഹം ഇൗടാക്കിയിരുന്ന സ്ഥാനത്ത് നികുതി കൂടി കണക്കാക്കി 15 ദിർഹം ചുമത്തി. ഇൗ തുക വീണ്ടും പഴയപടിയായി കുറച്ചിട്ടുണ്ടിപ്പോൾ. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 90 ശതമാനവും മലയാളികളാണ്.
വിമാനത്തിൽ യാത്രക്കാരന് സാധാരണ ഗതിയിൽ 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്കുള്ള പലസാധനങ്ങളും കാർഗോ വഴിയാണ് അയച്ചിരുന്നത്. പുതിയ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ നിരക്കു കുറച്ചതോടെ കാർഗോ സ്ഥാപനങ്ങളിൽ ഇടപാടുകൾ വർധിച്ചതായി ഇന്ത്യൻ കൊറിയേഴ്സ് ആൻറ് കാർഗോ അസോസിയേഷൻ യു.എ.ഇ പ്രസിഡൻറ് മുഹമ്മദ് സിയാദ് ‘ഗൾഫ് മാധ്യമ’ത്തോട്പറഞ്ഞു.
കാർഗോ ക്ലിയറൻസ് ഇപ്പോൾ അതിവേഗം
ദുബൈ: പാർസൽ അയക്കുന്ന വസ്തുക്കൾ സംബന്ധിച്ച വിവര കൈമാറ്റം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സ്മാർട്ട് രീതിയിലായതോടെ ഇൗ മാസം മുതൽ കാർഗോ ക്ലിയറൻസ് അതിവേഗം. പാർസലുകൾ സംബന്ധിച്ച രേഖകളുടെ കൈമാറ്റം കഴിഞ്ഞ മാസം വരെ വിമാനം എയർപോർട്ടിൽ എത്തിയ ശേഷം നേരിട്ട് കൈമാറുകയായിരുന്നു രീതി. എന്നാൽ ഇലക്ട്രോണിക് ഡാറ്റാ ഇൻറർചേഞ്ച് (ഇ.ഡി.െഎ) നടപ്പാക്കിയതോടെ വിമാനം എത്തും മുൻപേ പാർസലുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർ മുഖേന കൈമാറിയിട്ടുണ്ടാവും.
യു.എ.ഇയിൽ നിന്ന് പാർസൽ അയക്കുന്നവർ എമിറേറ്റ്സ് െഎ.ഡി നമ്പറും വിലാസക്കാരെൻറ തിരിച്ചറിയൽ രേഖയും നൽകണം. ഇൗ വിവരങ്ങളാണ് ഇ.ഡി.െഎ മുഖേന കൈമാറുക. സമയവും അധ്വാനവും ഏറെ ലാഭിക്കാമെന്നതിനു പുറമെ വ്യാജ ബുക്കിങ് തടയാനും വീട്ടിലേക്കുള്ള വസ്തുക്കൾ എന്ന മറവിൽ വിൽപന ആവശ്യങ്ങൾക്ക് കാർഗോ സേവനം ദുരുപയോഗം ചെയ്യുന്നത് തടയാനും പുതിയ സംവിധാനം സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.