ദുബൈ: സി.ബി.എസ്.ഇ 10, 12 ക്ലാസുകളുടെ ഫലം വന്നപ്പോൾ നേട്ടം കൊയ്ത് വിദേശ സ്കൂളുകൾ. നാട്ടിലുള്ള സ്കൂളുകളേക്കാൾ മികച്ച ശതമാനത്തോടെ വിജയം നേടാൻ ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ സ്കൂളുകൾക്കും വിദ്യാർഥികൾക്കും കഴിഞ്ഞു. പത്താം ക്ലാസിൽ 97.94 ശതമാനമാണ് വിദേശത്തെ വിജയ ശതമാനം.25,391 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 25,186 കുട്ടികൾ പരീക്ഷയെഴുതിയതിൽ 24,667 പേർ തുടർപഠനത്തിന് യോഗ്യത നേടി. 12ാം ക്ലാസിലും മികച്ച വിജയമാണ് വിദേശ വിദ്യാർഥികൾ സ്വന്തമാക്കിയത്.
92.59 ആണ് വിദേശത്തെ വിജയ ശതമാനം. 19,420 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 17,981 കുട്ടികൾ തുടർപഠനത്തിന് യോഗ്യത നേടി. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. 2022ൽ 93.98 ശതമാനമായിരുന്നു വിജയം. ഗൾഫിലെ ഇന്ത്യൻ സ്കൂളുകളും വിദ്യാർഥികളും മികച്ച വിജയം നേടി. ഭൂരിപക്ഷം സ്കൂളുകളും നൂറുമേനി കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.