ദുബൈ: പ്രതിസന്ധിക്കിടയിലും സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ യു.എ.ഇയിലെ വിദ്യാർഥികൾക്ക് തിളക്കമുള്ള വിജയം. പരീക്ഷ റദ്ദാക്കിയതോടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ഫലം വന്നതോടെ ആശ്വാസമായി. തുടർവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർക്കിെൻറ അടിസ്ഥാനത്തിൽ കൂടുതൽ മികച്ച സ്ഥാപനങ്ങളിൽ ചേരാനും ഇതോടെ സാധിക്കും. യു.എ.ഇയിൽ സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന 70ഒാളം സ്കൂളുകളാണുള്ളത്. ഭൂരിപക്ഷം സ്കൂളുകളും നൂറുമേനി കൊയ്തു.
വിദേശ സർവകലാശാലകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾ പടിക്കുപുറത്തായിരുന്നു. എന്നാൽ, ചില സ്ഥാപനങ്ങൾ ഫലം വരും മുമ്പുതന്നെ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചത് അനുഗ്രഹമായി.
ഫലം വരുേമ്പാൾ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന നിബന്ധനയോടെയാണ് പ്രവേശനം നൽകിയിരുന്നത്. എന്നാൽ, സി.ബി.എസ്.ഇ സിലബസ് പഠിക്കുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികളാണ് കുടുങ്ങിയത്. പ്ലസ് ടുവിന് ശേഷം സ്വന്തം രാജ്യത്തെത്തി തുടർപഠനം നടത്തണമെന്ന് ആഗ്രഹിച്ചവർ കുടുങ്ങി. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ രാജ്യങ്ങളിലെ കുട്ടികൾ സി.ബി.എസ്.ഇ പഠിക്കുന്നുണ്ട്. ഈ നാടുകളിലെ അധ്യയന വർഷം നേരത്തെ തുടങ്ങിയതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു.
പഴയ പരീക്ഷകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുേമ്പാൾ വിദ്യാർഥികൾക്ക് യഥാർഥത്തിൽ കിട്ടേണ്ട മാർക്ക് കിട്ടാതെ വരുമോ എന്നതും ആശങ്കയായിരുന്നു.
എന്നാൽ, ഫലം വന്നപ്പോൾ ഭൂരിപക്ഷം രക്ഷിതാക്കൾക്കും ആശ്വാസമായി. മാർക്ക് കുറഞ്ഞവർക്കായി ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തുമെന്ന അറിയിപ്പും ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.