ദുബൈ: ദേശീയദിനത്തോടനുബന്ധിച്ച് ദുബൈയിൽ 3000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് മെഗാ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ദുബൈ സർക്കാറിന്റെ തൊഴിൽകാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടി ഒരുക്കിയത്. അൽ ഹബാബിലെ ദുബൈ ഹെറിറ്റേജ് ആൻഡ് കൾചർ വില്ലേജിലാണ് പരിപാടി നടന്നത്. ചടങ്ങിൽ തൊഴിലാളികൾക്ക് ഇമാറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തി. വൈവിധ്യമാർന്ന മത്സരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയിരുന്നു.
ദുബൈ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് (പി.സി.എൽ.എ) കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലശ്കരി, അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. തൊഴിലാളികൾക്ക് ആഹ്ലാദകരമായ അനുഭവങ്ങൾ സമ്മാനിക്കാനായി പി.സി.എൽ.എ സംഘടിപ്പിക്കുന്ന വിവിധ ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷം ഒരുക്കിയത്. തൊഴിലാളികൾ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയവരാണെന്നും അവരെ ബഹുമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും പി.സി.എൽ.എ സെക്രട്ടറി ജനറൽ അബ്ദുല്ല ലശ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.