ദുബൈ: ചന്ദ്രഗിരി ക്ലബ് മേൽപറമ്പ യു.എ.ഇ ഘടകത്തിന്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നൗഷാദ് നാനോ സ്വാഗതം പറഞ്ഞു.
മുനീർ പള്ളിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങ് അഷറഫ് കെ.ആർ ഉദ്ഘാടനം ചെയ്തു. നൗഷാദ് നാനോ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ ഹനീഫ, റാഫി മാക്കോട്, ഹാരിസ് കല്ലട്ര, കെ.ജി.എൻ റൗഫ്, എ.ആർ ഖാലിദ്, ബഷീർ കുനു, ഇസ്മായിൽ ചളിയങ്കോട്, അഭിലാഷ്, ജാഫർ വള്ളിയോട്, ഇല്യാസ് ഹിൽടോപ്പ്, ജുനൈദ് മരവയൽ, റഹിം ഖാജ എന്നിവർ സംസാരിച്ചു.
കെ.വി അഷറഫ് നന്ദി പറഞ്ഞു. ഭാരവാഹികളായി ഹാരിസ് കല്ലട്ര (പ്രസിഡന്റ്), കെ.ജി.എൻ റൗഫ് (ജനറൽ സെക്രട്ടറി), റാഫി മാക്കോട് (ട്രഷറർ), നൗഷാദ് നാനോ, കെ.വി അഷറഫ്, നസീർ മേൽപറമ്പ, സർഫു മേൽപറമ്പ, ഫൈസൽ തോട്ടം (വൈസ് പ്രസിഡന്റുമാർ), ജാഫർ സിബി, ജാഫർ വളപ്പ്, മൊയ്തു വളപ്പ്, അമീർ വള്ളിയോട്, അൻസാരി വള്ളിയോട് (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.