ഷാർജയിൽ സ്ഥാപിച്ച പുസ്തകപ്പെട്ടി

വായിക്കാനും വായിപ്പിക്കാനും അക്ഷരപ്പെട്ടികൾ

ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ അഫിലിയേറ്റായ ഷാർജ പബ്ലിക് ലൈബ്രറീസ് (എസ്‌.പി‌.എൽ) എമിറേറ്റിലെ മധ്യ-കിഴക്കൻ പ്രദേശങ്ങളിലെ അംഗങ്ങൾക്ക് ലൈബ്രറിയിൽ പ്രവേശിക്കാതെതന്നെ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും മടക്കിനൽകാനും ബുക്ക് ഡ്രോപ്പ്ബോക്സ് സേവനം ആരംഭിച്ചു. ലോക പുസ്തക തലസ്ഥാന പദവി വഹിക്കുന്ന ഷാർജ വായനയിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ഏറെ പുതുമകളാണ് ആവിഷ്കരിക്കുന്നത്​.

കോവിഡിനെതിരായ മുൻകരുതൽ ഉറപ്പുവരുത്താൻ കൽബ, ഖോർഫാക്കൻ, ദിബ്ബ അൽ ഹിസ്ൻ, വാദി അൽ ഹെലോ, അൽ ദൈദ് എന്നിവിടങ്ങളിൽ ബുക്ക് ഡ്രോപ്പ്ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ആഗസ്​റ്റിൽ, എസ്‌.പി.‌എൽ വെബ്‌സൈറ്റ് വഴി ദിവസം മുഴുവൻ പുസ്തകങ്ങൾ കടമെടുക്കാൻ 'സ്മാർട്ട് ലോക്കർ' സേവനം ആരംഭിച്ചിരുന്നു. 1925ൽ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി അൽ ഖാസിമിയ ലൈബ്രറി എന്ന പേരിൽ സ്വകാര്യ ലൈബ്രറി സ്ഥാപിച്ചു. മുദീഫ് കെട്ടിടത്തിന് കീഴിലുള്ള ബെയ്ത് അൽ ഗർബിയിലെ അൽ ഹിസ്ൻ (ഷാർജ കോട്ട) മുതൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി, ഷാർജ കൾചറൽ സെൻറർ, ഷാർജ യൂനിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലേക്ക് പലതവണ ലൈബ്രറി മാറി. 2011ൽ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സാംസ്കാരിക കൊട്ടാരം സ്ക്വയറിൽ 'ഷാർജ പബ്ലിക് ലൈബ്രറി' എന്ന പേരിൽ നിലവിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.