ഫ്രാ​​ൻ​​സി​​ൽ സം​​ഘ​​ർ​​ഷം: പൗ​​​ര​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത​നി​​ർ​​ദേ​​ശ​​വു​​മാ​​യി യു.​​എ.​​ഇ

ദു​​ബൈ: പ​​തി​​നേ​​ഴു​​കാ​​ര​​നെ പൊ​​ലീ​​സ്​ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​തി​​നു​ പി​​ന്നാ​​ലെ ഫ്രാ​​ൻ​​സി​​ൽ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി യു.​​എ.​​ഇ.​

നാ​​ലു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന സം​​ഘ​​ർ​​ഷ​​ത്തി​​ന്​ അ​​യ​​വി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ശ​​നി​​യാ​​ഴ്ച യു.​​എ.​​ഇ ന​​യ​​ത​​ന്ത്ര ​കാ​​ര്യാ​​ല​​യം പൗ​​​ര​ന്മാ​​ർ​​ക്ക്​ സു​​ര​​ക്ഷ മു​​ന്ന​​റി​​യി​​പ്പ്​ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്ന്​ പൗ​​ര​ന്മാ​​ർ വി​​ട്ടു​​നി​​ൽ​​ക്ക​​ണ​​മെ​​ന്ന്​ മു​​ന്ന​​റി​​യി​​പ്പി​​ൽ വ്യ​​ക്​​​ത​​മാ​​ക്കി.

ഫ്ര​​ഞ്ച്​ അ​​ധി​​കൃ​​ത​​ർ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന സു​​ര​​ക്ഷ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 0097180024, 009180044444 ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Clashes in France: UAE warns citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.