ഫുജൈറ: തലച്ചോറിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് ഫുജൈറ ആശുപത്രി. അഞ്ചാഴ്ച പ്രായമുള്ള പെൺകുട്ടിയെയാണ് സങ്കീർണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ഭാരം 1.400 കി.ഗ്രാം മാത്രമായിരുന്നു. നെഞ്ചിലും രക്തത്തിലും മസ്തിഷ്കത്തിലും അണുബാധയേറ്റ കുഞ്ഞ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ തലച്ചോറില്‍ പഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സങ്കീർണ ശസ്ത്രക്രിയ വേണ്ടിവന്നത്. തുടർന്ന് ഫുജൈറ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. മോനി വിനോദിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം തലയോട്ടി തുറന്ന് പഴുപ്പ് നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാസം തികയാത്ത കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് വളരെ അപകടകരമാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖദീം പറഞ്ഞു. ശസ്ത്രക്രിയ വിജയമാക്കാന്‍ പ്രയത്നിച്ച എല്ലാ ഡോക്ടർമാരെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.