???????? ???????????????? ???????????????? ???????????????????????????? ??????????????? ????????? ???????? ???????????????? ?????????????? ?????????????

കോ​വി​ഡ് പോ​രാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ സ​മ്മാ​ന​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

അ​ബൂ​ദ​ബി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി കു​ട്ടി​ക​ൾ​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​ബൂ​ദ​ബി പൊ​ലീ​സ്. ആ​രോ​ഗ്യ സേ​വ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക കൃ​ത​ജ്ഞ​താ ക​ത്തു​ക​ൾ കൈ​മാ​റു​ക​യും ത്യാ​ഗ​നി​ർ​ഭ​ര​മാ​യ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ സു​ര​ക്ഷ​ക്കും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും പൊ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യ​തി​ലൂ​ടെ അ​വ​ർ​ക്ക്​ സ​ന്തോ​ഷം പ​ക​രു​ന്ന​തോ​ടൊ​പ്പം ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ പ്രാ​ധാ​ന്യം വി​ളം​ബ​രം ചെ​യ്യാ​നും സാ​ധി​ക്കും.

സ​മൂ​ഹ​വും പൊ​ലീ​സും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള അ​ബൂ​ദ​ബി പൊ​ലീ​സി​​െൻറ താ​ൽ​പ​ര്യ​മാ​ണി​തെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി ഡ​യ​റ​ക്​​ട​ർ മേ​ജ​ർ ജ​ന​റ​ൽ സാ​ലിം ഷ​ഹീ​ൻ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. അ​ബൂ​ദ​ബി പൊ​ലീ​സി​ലെ എ​ല്ലാ ടീ​മു​ക​ളും ഡോ​ക്​​ട​ർ​മാ​ർ, ന​ഴ്​​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ സാ​മൂ​ഹി​ക സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വ​ഹി​ച്ച ആ​ത്മാ​ർ​ഥ​മാ​യ പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - covid-abudhabi police-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.