ദുബൈ: അബൂദബി, ഷാർജ വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യുന്ന വന്ദേഭാരത് വിമാനങ്ങളിലെ യാത്രക്കാർ പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബി വിമാനത്താവളത്തിൽ 21 മുതലാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ഷാർജയിൽ തീരുമാനം നടപ്പാക്കിത്തുടങ്ങി.
യാത്രക്ക് 96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിെൻറ ഫലമാണ് ഹാജരാക്കേണ്ടത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജയിൽ നിന്നുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിെൻറ ഫലം ഹാജരാക്കണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് 96 മണിക്കൂർ എന്ന് തിരുത്തി പോസ്റ്റിട്ടു.
പല എമിറേറ്റുകളിലും സൗജന്യ കോവിഡ് പരിശോധന നടക്കുന്നുണ്ടെങ്കിലും അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് 300 ദിർഹം മുടക്കി പരിശോധന നടത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.