അബൂദബി: അബൂദബിയിലെ എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ഥികളും സ്കൂളിലെത്തുന്ന ആദ്യദിനം നെഗറ്റിവ് പി.സി.ആര് പരിശോധനഫലം ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിനെടുത്തവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും നിബന്ധന ബാധകമാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം അവസാനമാണ് സ്കൂൾ തുറക്കുന്നത്.
അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വ്യവസ്ഥ ബാധകമാണ്. ഓരോ സ്കൂളുകളിലെയും 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത കേന്ദ്രങ്ങളില്‍ സൗജന്യ പി.സി.ആര് പരിശോധന സംവിധാനം ഏർപ്പെടുത്തും.
സ്വന്തം ചെലവില്‍ മറ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും അനുമതിയുണ്ട്.
12 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് അബൂദബിയിലെ സ്വകാര്യ, സര്‍ക്കാര്‍ പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യമായി പി.സി.ആര് പരിശോധന നടത്താം. ഇവര്‍ക്ക് ഉമിനീരില്‍ നിന്നുള്ള കോവിഡ് പരിശോധനയോ അല്ലെങ്കില്‍ മൂക്കില്‍നിന്ന് സ്രവം എടുത്തുള്ള പരിശോധന രീതിയോ തിരഞ്ഞെടുക്കാം. പരിശോധനക്കെത്തുന്ന വിദ്യാര്‍ഥികള്‍ എമിറേറ്റ് ഐ.ഡി ഹാജരാക്കണം.
സ്കൂൾ പ്രവേശനത്തിനായി നടത്തുന്ന പരിശോധനയാണെന്ന് ആരോഗ്യപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പിെൻറ നിര്‍ദേശത്തില്‍ പറയുന്നു.
പി.സി.ആര് പരിശോധന നടത്തേണ്ട ഇടവേളകളെക്കുറിച്ച് പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.