കോവിഡ്​ ​പ്രതിരോധം; യു.എ.ഇ ഒന്നാമത്​ -ശൈഖ്​ മുഹമ്മദ്​

ദുബൈ: കോവിഡിനെ പ്രതിരോധിച്ചതിൽ മിഡിലീസ്​റ്റിൽ ഒന്നാം സ്​ഥാനത്ത്​ യു.എ.ഇയാണെന്ന്​ ​​യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

ഇതേകുറിച്ച്​ പഠിച്ച ​​േഗ്ലാബൽ സോഫ്​റ്റ്​ പവർ ഇൻഡക്​സി​െൻറ കണക്കുകളെ ഉദ്ധരിച്ചാണ്​ ശൈഖ്​ മുഹമ്മദ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ആഗോളതലത്തിൽ 14ാം സ്​ഥാനമാണ്​ യു.എ.ഇക്ക്​. 105 രാജ്യങ്ങളിൽ നടത്തിയ പഠനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ ഇൻഡക്​സ്​ പുറത്തുവിട്ടത്​. ​

ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ പഠനമായ ​േഗ്ലാബൽ സോഫ്​റ്റ്​ പവർ ഇൻഡക്​സിൽ ഒന്നാം സ്​ഥാനത്തെത്താനായത്​ സന്തോഷകരമാണെന്നും യു.എ.ഇയുടെ മികവി​െൻറ തെളിവാണിതെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

യു.എ.ഇയിൽ ഇതുവരെ 1.80 കോടി പരിശോധനകളാണ്​ നടത്തിയത്​. ജനസംഖ്യയേക്കാളേറെ പരിശോധന നടത്തിയ ആദ്യ രാജ്യമാണ്​ യു.എ.ഇ. ദിവസവും ഒരു ലക്ഷത്തിലേറെ പേ​െര ഇപ്പോഴും പരിശോധിക്കുന്നുണ്ട്​.

കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുന്നുമുണ്ട്​. ഇതുവരെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​ 1.91 ലക്ഷം കോവിഡ്​ കേസുകളാണ്​. ഇതിൽ 1.67 ലക്ഷവും രോഗമുക്​തരായിക്കഴിഞ്ഞു. 23,214 പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. ഇന്നലെ റിപ്പോർട്ട്​ ചെയ്​ത ഒരു മരണം ഉൾപ്പെടെ 630 പേരാണ്​ ഇതുവരെ മരിച്ചത്​. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ ഏറ്റവും കുറവ്​ മരണനിരക്ക്​ റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിലൊന്ന്​ യു.എ.ഇയാണ്​. ഇതെല്ലാമാണ്​ ഇൻഡക്​സി​െൻറ തലപ്പത്ത്​ യു.എ.ഇയെ എത്തിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:31 GMT