ഷാര്‍ജ: ഞായറാഴ്ച മുതല്‍ ഫെബ്രുവരി 28 വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് 100 ശതമാനം വിദൂര പഠനം പ്രഖ്യാപിച്ചതായി ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് (എസ്.പി.ഇ.എ) അറിയിച്ചു. ഇ- ലേണിങ്ങിലേക്കുള്ള മാറ്റം നഴ്സറി സ്കൂളുകളിലടക്കം എമിറേറ്റിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. പ്രാദേശിക അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സംഘത്തിെൻറ (ഇ.സി.ഡി.എം.ടി) അംഗീകാരത്തിനുശേഷം എസ്.പി.ഇ.എ ഡയറക്ടര്‍ അലി അല്‍ ഹൊസാനിയാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സ്കൂളുകളും വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി സജ്ജീകരിച്ചതിനാല് 100 ശതമാനം വിദൂര പഠനത്തിലേക്കുള്ള മാറ്റം സുഗമമാകും. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാര്‍ജയിലെ 90 ശതമാനം വിദ്യാര്‍ഥികളും ഓൺലൈൻ പഠനത്തിലാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പുവരുത്തും.
അധ്യാപകരും ജീവനക്കാരും സ്കൂളുകളിൽ എത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മാനേജ്മെൻറാണ്. എന്നാൽ, രണ്ടാഴ്ച കൂടുമ്പോള്‍ പി.സി.ആര് പരിശോധനകള്‍ ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.