മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൂർ അനുമതി: പ്രവാസലോകത്ത്​ വ്യാപക പ്രതിഷേധം; ആശയക്കുഴപ്പം തുടരുന്നു

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുേമ്പ അനുമതി വേണമെന്ന പുതിയ ഉത്തരവിൽ ഗൾഫിലെങ്ങും വ്യാപക പ്രതിഷേധം. കരിപ്പൂർ വിമാനത്തവളത്തിലെ ഹെൽത്ത്​ ഒാഫീസർ വിമാനകമ്പനികൾ വഴി കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലേക്ക്​ അയച്ച  ഇതുസംബന്ധിച്ച ഉത്തരവ്​ ആശയക്കുഴപ്പത്തോടൊപ്പം വലിയ രോഷവുമാണ്​ പ്രവാസ ലോകത്തുണ്ടാക്കിയത്​. 

വിവാദ ഉത്തരവ്​  പിൻവലിക്കണമെന്ന ആവശ്യം ശക്​തമായി ഉയർന്നുകഴിഞ്ഞു. പ്രശ്​നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേ​​ന്ദ്ര സർക്കാരി​​​െൻറയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയി​ൽപ്പെടുത്തിയെങ്കിലും ശനിയാഴ്​ച രാത്രിവരെയും ആശയക്കുഴപ്പം തീർക്കുന്ന വിധത്തിലുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.  ‘ഗൾഫ്​ മാധ്യമ’മാണ്​ വിചിത്ര ഉത്തരവ്​ സംബന്ധിച്ച്​ ആദ്യം വാർത്ത പുറത്തുവിട്ടത്​. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഉത്തരവി​​​െൻറ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഷാർ​ജയിലെ വിമാന കാര്‍ഗോ വിഭാഗങ്ങൾ മടിക്കുകയാണ്.   2005ലെ അന്താരാഷ്​ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ്​ ഇൗ നിബന്ധന പുറപ്പെടുവിച്ചതെന്നാണ്​ കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത്​ ഒാഫീസർ ജലാലുദ്ദീ​​​െൻറ വിശദീകരണം. 

രണ്ടു വർഷം മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്​തശേഷം ഇൗയിടെയാണ്​ ഇദ്ദേഹം കരിപ്പൂരിൽ ചുമതലയേറ്റത്​.  സംഭവം വിവാദമായതോടെ ഇതുകാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും മൃതദേഹം അയക്കുന്ന വിവരവും എംബസിയുടെ കത്തും  ലഭിച്ചാലുടൻ അനുമതി കൊടുക്കാൻ തയാറാണെന്നുമാണ്​ അദ്ദേഹം പറയുന്നത്​. എന്നാൽ ഇത്രയും കാലം കുഴപ്പമില്ലാതെ നടന്നിരുന്ന മൃതദേഹം അയക്കൽ വൈകിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും ഒരുപേജ്​ ഇ മെയിൽ ധാരാളമായിരുന്നു.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക്​ വിമാനത്തിലയക്കു​േമ്പാൾ നിർദിഷ്​ട വിമാനത്താവളത്തിൽ എത്തുന്നതിന്​ 48 മണിക്കൂർ മുമ്പ്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നാണ്​ നിർദേശത്തിൽ പറയുന്നത്​​. മരണ സർട്ടിഫിക്കറ്റ്​ , എംബാമിങ്​ സർട്ടിഫിക്കറ്റ്​, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിര​ാക്ഷേപ പത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്​പോർട്ടി​​​െൻറ പകർപ്പ്​ എന്നിവയാണ്​ ഹാജരാക്കേണ്ട  രേഖകൾ. 

വ്യാഴാഴ്​ച രാ​ത്രി ഷാർജക്കടുത്ത്​ ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാ​ർഗോ വിഭാഗത്തിലെത്തിയ​േപ്പാൾ ​ കരിപ്പൂരിൽ നിന്ന്​ ഇ മെയിലിൽ എത്തിയ നിർദേ​ശം ചൂണ്ടിക്കാട്ടി അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി ഇടപ്പെട്ട്​ മണിക്കൂറുകളോളം സമയമെടുത്ത്​  അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ്​ മൃതദേഹം വിമാനത്തിൽ കയറ്റാൻ തയാറായത്​. 

മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ്​ ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ്​ കേ​ന്ദ്രങ്ങളിൽ നിന്ന്​ എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. അപ്പോൾ ഇത്​ 48 മണിക്കൂർ മുമ്പ്​ നാട്ടിലെ വിമാനത്താവളത്തിൽ എങ്ങനെ ഹാജരാക്കാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു. എംബാം​ ചെയ്​ത​ മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന്​ നാട്ടി​െലത്തിക്കു​േമ്പാൾ ദുർഗന്ധം വമിക്കുമെന്നും  ചുണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട്​ പുതിയ ഉത്തരവ്​ പിൻവലിച്ച്​ അക്കാര്യം വിമാനക്കമ്പനികളെ അറിയിച്ച്​ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാണ്​ പ്രവാസികൾ ആവ​ശ്യപ്പെടുന്നത്​.

Tags:    
News Summary - deadbody cargo issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT