മുഹമ്മദ് 

കെ.എം.സി.സി നേതാവ് നാട്ടിൽ നിര്യാതനായി

തൃപ്രയാർ: വലപ്പാട് കോതകുളം താമസിക്കുന്ന പരേതനായ കാവുങ്ങൽ അബ്​ദുല്ലയുടെ മകൻ മുഹമ്മദ് (63) നിര്യാതനായി.യു.എ.ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി രക്ഷാധികാരി, കെ.എം.സി.സി ഷാർജ തൃശൂർ ജില്ല കമ്മിറ്റിയുടെ സ്ഥാപകരിൽ ഒരാൾ, എം.ഐ.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ്​​, തൃപ്രയാർ ലെമർ പബ്ലിക് സ്കൂൾ സ്ഥാപകാംഗം തുടങ്ങിയ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.

മുസ്​ലിം ലീഗ് നാട്ടിക പഞ്ചായത്ത് പ്രസിഡൻറായിരുന്നു. പരേതനായ കെ.വി. അബ്​ദുല്ല സാഹിബാണ് പിതാവ്. ഭാര്യ: കരയാമുട്ടം സ്വദേശിനി നസീമ. മക്കൾ: ഷാർജ കെ.എം.സി.സി നാട്ടിക നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.എം. മുഹ്സിൻ, അബൂബക്കർ (ഷാർജ), മുഹമ്മദ് മുസമ്മിൽ (ഷാർജ), അബ്​ദുൽ വാഹിദ് (ഷാർജ). മരുമക്കൾ: റുക്​സാന മുഹ്‌സിൻ, റംലത്ത് അബൂബക്കർ, ഫസ്​ന മുസമ്മിൽ, നിഷിദ്ധ വാഹിദ്.

സഹോദരങ്ങൾ: മുസ്​ലിം ലീഗ് നാട്ടിക പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ. കബീർ, ഷാർജ കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി കെ.എ. റഷീദ്, യു.എ.ഇ കെ.എം.സി.സി നാട്ടിക പഞ്ചായത്ത് കോഒാഡിനേഷൻ കമ്മിറ്റി ട്രഷറർ കെ.എ. സിദ്ദീഖ്, ദുബൈ കെ.എം.സി.സി നാട്ടിക നിയോജകമണ്ഡലം ഭാരവാഹി കെ.എ. അബ്​ദുൽ ഖാദർ.ഖബറടക്കം വ്യാഴാഴ്​ച രാവിലെ 10ന്​ നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Death news-Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.