ദുബൈ: ഐവറി കോസ്റ്റിെൻറയും ചെൽസിയുടെയും സൂപ്പർ താരമായിരുന്ന ദിദിയർ േദ്രാഗ്ബെയെ ഗോൾഡ് കാർഡ് വിസ നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആദരിച്ചു.
ജി.ഡി.ആർ.എഫ്.എ ആസ്ഥനത്ത് നടന്ന ചടങ്ങിലാണ് ആദരം. ഇതോടൊപ്പം ദുബൈ സ്പോർട്സ് കൗൺസിലും ദ്രോഗ്ബെയെ ആദരിച്ചു. രാജ്യത്തെ കായിക മേഖലയിലേക്ക് കൂടുതൽ താരങ്ങളെ ആകർഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂയി ഫിഗോ, പോൾ പോഗ്ബെ, റോബർട്ടോ കാർലോസ്, ലുകാകു, ദ്യോകോവിച് എന്നിവർക്ക് പിന്നാലെയാണ് ദ്രോഗ്ബെയും ആദരിക്കപ്പെട്ടത്. കായിക താരങ്ങൾക്കു പുറമെ ശാസ്ത്രജ്ഞർക്കും വ്യവസായികൾക്കും ആരോഗ്യപ്രവർത്തകർക്കും ഗോൾഡ് കാർഡ് നൽകാൻ യു.എ.ഇ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.ചെൽസി ടീമിനൊപ്പം നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും സ്വന്തമാക്കാൻ ദ്രോഗ്ബെക്ക് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.