ദുബൈ: റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക, സർക്കാർ ഉപഭോക്താക്കളെ വൈദ്യുതി^ജല ഉപയോഗം കുറക്കുന്നതിനുള്ള സാങ്കേതികവിദ്യയും സംവിധാനങ്ങളും അറിയിക്കുന്നതിനായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) കൈപ്പുസ്തകം പുറത്തിറക്കി. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളെയും സമൂഹത്തിലെ അംഗങ്ങളെയും വൈദ്യുതിയും വെള്ളവും ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനുള്ള 'ദീവ'യുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഹാൻഡ്ബുക്കിന്റെ ഡിജിറ്റൽ പകർപ്പ് www.dewa.gov.ae- വെബ്സൈറ്റിലെ 'സുസ്ഥിരത' വിഭാഗത്തിന് കീഴിൽ ലഭ്യമാണ്.
2030ഓടെ വൈദ്യുതിയുടെയും വെള്ളത്തിെൻറയും വിനിയോഗം 30 ശതമാനം കുറക്കുന്നതിനുള്ള പദ്ധതിയെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായ ബോധവത്കരണമാണ് ഹാൻബുക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ശുദ്ധവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഉൗർജ്ജത്തിെൻറ വിഹിതം വർധിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ 'ദീവ' പ്രധാന പങ്ക് വഹിക്കുന്നതായും െവെദ്യുത^ജല ഉപഭോഗം വിവേകപൂർണ്ണമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ ആരംഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്താൻ ദീവ ആഗ്രഹിക്കുന്നു. സുസ്ഥിരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി നൂതന സംരംഭങ്ങൾ വാർഷിക സംരക്ഷണ പരിപാടികളിൽ ഉൾപ്പെടുന്നുണ്ട്. പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനും വരുംതലമുറകൾക്ക് വേണ്ടി സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിേചർത്തു.
വിവിധ തരം കെട്ടിടങ്ങൾക്ക് വൈദ്യുതിയും ജല ഉപഭോഗവും കുറക്കുന്നതിനുള്ള നിരവധി ആധുനിക സാങ്കേതികവിദ്യകൾ കൈപുസ്തകം പഠിപ്പിക്കുന്നുണ്ട്. നിലവിലെ ഉപകരണങ്ങൾ മികവുറ്റ സാേങ്കതികവിദ്യകളാൽ മെച്ചപ്പെടുത്തുക, ഉപകരണങ്ങൾ പൂർണമായും മാറ്റിസ്ഥാപിക്കുക, കെട്ടിടങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുക തുടങ്ങിയ നടപടികളിലൂടെ ഉൗർജഉപഭോഗം കാര്യക്ഷമമാകുമെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്. എയർ കണ്ടീഷൻ, കൂളിംഗ് സിസ്റ്റം, ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഇതിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.