യു.എ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്; പിറകെയെത്തിയത് ഗോൾഡൻ വിസ

ചങ്ങരംകുളം: യു.എ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ മലപ്പുറം ചങ്ങരംകുളം സ്വദേശിനി ബിസ്നിക്ക് ഇത് അഭിമാന നിമിഷം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഒരാഴ്ച തികയും മുമ്പാണ് ബിസ്നിയെ തേടി യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ എത്തുന്നത്.

ദുബൈയിൽ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശിയായ ഒരുപ്പാക്കിൽ ബദറുദ്ധീൻ റംല ദമ്പതികളുടെ മകളായ ബിസ്നി ഭർത്താവിനും 4 വയസുള്ള മകൻ നഹ്യാനും ഒപ്പം വർഷങ്ങളായി യു.എ.ഇ യിലാണ്.

ഇടപ്പാളയം അൽഐൻ എക്സിക്യുട്ടീവ് അംഗം,ഗ്ളോബൽ കൾച്ചറൽ വിങ് അംഗം, യു.എ.ഇ വിമൻ സെൽ, ജോബ് സെൽ എന്നീ വിങ്ങുകളുടെ കോർഡിനേറ്റർമാരിൽ ഒരാൾ കൂടിയാണ് ബിസ്നി.

എടപ്പാൾ വട്ടംകുളം സ്വദേശിയായ ഫഹദിന്‍റെ ഭാര്യയായ ബിസ്നി 2015 ലാണ് റിസർച്ച് അസിസ്റ്റന്റ് ആയി യു.എ.ഇ യൂനിവേഴ്സിറ്റിയിൽ ചേരുന്നത്. പിന്നീട് ടീച്ചിങ് അസിസ്റ്റന്റ് ആയും ഒടുവിൽ റിസെർച്ച് അസിസ്റ്റന്റ് ആയും പ്രവർത്തിച്ച ബിസ്നിക്ക് അർഹതക്കുള്ള അംഗീകാരം തേടിയെത്തുകയായിരുന്നു.

അൽഐൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന തൻവീർ അഹമ്മദും ഷാർജയിൽ ജോലി ചെയ്യുന്ന ഷാന തസ്നീമും സഹോദരങ്ങളാണ്.

Tags:    
News Summary - Doctorate from UAE University and Golden Visa for Malappuram Changaramkulam native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.