ദുബൈ: സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ ‘ഡ്രൈവ് എവേ ഡ്രഗ്സ്’ എന്ന പേരിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. ലഹരിക്കെതിരായ അവബോധം വീടുകളിൽനിന്ന് ആരംഭിക്കണമെന്നും ലഹരിവിരുദ്ധതക്കെതിരെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ എ.എ. ഷുക്കൂർ പറഞ്ഞു. സദ്ഭാവന ചെയർമാൻ അജിത്ത് കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷൈജു അമ്മാനപാറ സ്വാഗതം പറഞ്ഞു.
മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ പവി ബാലൻ, ടൈറ്റസ് പുല്ലൂരാൻ, മൊയ്ദു കുറ്റ്യാടി, സി.എ. ബിജു, സുജിത് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ, നൃത്ത-സംഗീത പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സുനിൽ നമ്പ്യാർ, ജോജിത് തുരുതേൽ, അനന്ദൻ കൊളച്ചേരി, മുരളി പണിക്കർ, ബഷീർ നരണിപുഴ, പ്രസാദ് കാളിദാസ്, ശംസുദ്ദീൻ മുണ്ടേരി, അഖിൽ തൊടീക്കളം, സന്ദീപ് പുൻമൊത്, നളിനി അനന്ദൻ, അജിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.