‘ദുബൈ വേ’ പരിശീലനം പാസായ ഡ്രൈവറെ ആദരിക്കുന്നു

'ദുബൈ വേ' പാസായ ഡ്രൈവർമാരെ ആദരിച്ചു

ദു​ബൈ: കോളജ്​ ഓഫ്​ ടൂറിസം നടത്തുന്ന 'ദുബൈ വേ' പരിശീലന കോഴ്​സ്​ പാസായ 250 ഡ്രൈവർമാരെ റോഡ്​ ഗതാഗത അതോറിറ്റി ആദരിച്ചു. ടൂറിസ്​റ്റുകളുമായി സംവദിക്കുന്നവർക്ക്​ പരിശീലനം നൽകുന്ന പ്ലാറ്റ്ഫോമാണ് 'ദുബൈ വേ'. ആദരിക്കപ്പെട്ട ടാക്​സി ഡ്രൈവർമാർക്കും ആഡംബര വാഹന ഡ്രൈവർമാർക്കും ദുബൈ വേ ബാഡ്​ജ്​ ലഭ്യമാക്കും. ജോലി സ്​ഥലങ്ങളിൽ ഇവർ ഈ ബാഡ്​ജ്​ ധരിച്ചാണ്​ ഹാജരാവുക.

പരിശീലന കോഴ്​സ്​ പാസായ വിവിധ ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള ഡ്രൈവർമാരെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ ആർ.ടി.എ ഡ്രൈവേഴ്​സ്​ അഫയേഴ്​സ്​ ഡയറക്​ടർ മുഹമ്മദ്​ അലി അൽ അവാദി പറഞ്ഞു. ആർ.‌ടി.‌എയും ദുബൈ ടൂറിസവും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന സംരംഭമാണ് ദുബൈ വേയെന്നും ടാക്​സി ഡ്രൈവർമാരുടെ മികവ് കുട്ടാൻ ഇത്​ പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Drivers who passed the ‘Dubai Way’ were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT