ഷൗ​ക്ക​ത്ത​ലി ദീ​വ​യു​ടെ നു​ജൂം ഇ​ന്‍റേ​ണ​ൽ എ​ക്സ​ല​ൻ​സ്​

അ​വാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി എക്സലൻസ്​ അവാർഡ്​ മലയാളിക്ക്

ദു​ബൈ: ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്​ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) യു​ടെ ഈ ​വ​ർ​ഷ​ത്തെ നു​ജൂം ഇ​ന്‍റേ​ണ​ൽ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡി​ന്​​ മ​ല​യാ​ളി അ​ർ​ഹ​നാ​യി. മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ കു​റ്റൂ​ർ നോ​ർ​ത്ത് സ്വ​ദേ​ശി കു​ഴി​യം​ത​ട​ത്തി​ൽ ഷൗ​ക്ക​ത്ത​ലി​ക്കാ​ണ് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം. 15 വ​ർ​ഷ​മാ​യി ദീ​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഷൗ​ക്ക​ത്ത​ലി ബി​ല്ലി​ങ്​ സ​ർ​വി​സ് ഡി​വി​ഷ​നി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​ണ്.

ദു​ബൈ പ്ലാ​സോ വെ​ർ​സേ​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദീ​വ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ്​ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ്, സീ​നി​യ​ർ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ചു.

ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ൽ ല​ഭി​ച്ച അം​ഗീ​കാ​രം ദു​ബൈ ഗ​വ​ൺ​മെ​ന്‍റ്​ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ലേ​ക്കു​ള്ള മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

പ​രേ​ത​നാ​യ കു​ഴി​യം​ത​ട​ത്തി​ൽ സൈ​ത​ല​വി​യു​ടെ​യും പ​ള്ളി​യാ​ളി സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫ​ർ​ഷാ​ന അ​വു​ഞ്ഞി​ക്കാ​ട്. മ​ക്ക​ൾ: ഷി​സാ​ൻ മു​ഹ​മ്മ​ദ്, ഷ​ദ ഫാ​ത്തി​മ.

Tags:    
News Summary - Dubai Electricity and Water Authority Excellence Award for Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.