ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അവാർഡ്ദാന സായാഹ്നത്തിൽ മാധ്യമ സാഹിത്യ പുരസ്കാരങ്ങൾ, വിദ്യാഭ്യാസ പുരസ്കാരങ്ങൾ എന്നിവ വിതരണം ചെയ്തു. മാധ്യമപുരസ്കാരം മീഡിയവൺ മിഡിലീസ്റ്റ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് ഷംസുദ്ദീനും സാഹിത്യ പുരസ്കാരം യുവ പ്രവാസ സാഹിത്യകാരി റസീന ഹൈദറിനും ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ഡോ. ഹസീന ബീഗം എന്നിവർ സമർപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഫിദ ഫാത്തിമ, സായിദ് ബിൻ ഷറഫ്, അമാന മർജാൻ, അനാൻ അസീസ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ മുതിർന്ന നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജില്ല ഭാരവാഹികളായ കബീർ ഒരുമനയൂർ, ബഷീർ ഇടശ്ശേരി എന്നിവർ സമ്മാനിച്ചു. ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷാനവാസ് കെ.എസിനെ സീനിയർ വൈസ് പ്രസിഡന്റ് ആർ.വി.എം. മുസ്തഫ പൊന്നാടയണിയിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ഷഫീഖ് മാരേക്കാട്, അഡ്വ. റഫീഖ് (അബൂദബി), ഷാക്കിർ യൂണിക് വേൾഡ്, നസ്രുദ്ദീൻ താജുദ്ദീൻ, മുഹമ്മദ് അക്ബർ മണത്തല, സുധീർ കൈപ്പമംഗലം തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം നേതാക്കളായ അബ്ദുൽ ഹമീദ് വടക്കേകാട്, ഷറഫുദ്ദീൻ കൈപ്പമംഗലം, മുഹമ്മദ് ഹനീഫ് തളിക്കുളം, സാദിഖ് തിരുവത്ര തുടങ്ങിയവർ നേതൃത്വം നൽകി. അവാർഡ് ജേതാക്കളെ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം സ്വാഗതവും കബീർ ഒരുമനയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.