പ്രമോദ്​ രാമനും സ്മൃതി പരുത്തിക്കാടിനും ദുബൈ മാസ്റ്റർ വിഷൻ അന്താരാഷ്ട്ര പുരസ്കാരം

ദുബൈ: മാസ്റ്റർ വിഷൻ ഇൻറർനാഷണൽ അഞ്ചാമത്​ എക്സലൻസ്​ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ, സംസ്കാരിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖരെയാണ്​ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്​. എഡിറ്റർ പ്രമോദ്​ രാമനും അസി. എഡിറ്റർ സ്മൃതി പരുത്തിക്കാടിനുമായി മീഡിയ വണിന്​ രണ്ട്​ പുരസ്കാരങ്ങൾ ലഭിച്ചു. ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ്​ പുരസ്കാരം പ്രഖ്യാപിച്ചത്​. ഈ വർഷത്തെ മികച്ച​ ​ബ്രോഡ്​കാസ്റ്റ്​ ജേർണലിസ്റ്റുനുള്ള പുരസ്കാരമാണ്​ ​പ്രമോദ്​ രാമന്​ ലഭിച്ചത്​. മികച്ച കരന്‍റ്​ അഫേഴ്​സ്​ പ്രസന്‍റർ പുരസ്കാരമാണ്​സ്മൃതി നേടിയത്​.

പി.ജി സുരേഷ്​ കുമാർ (ഏഷ്യനെറ്റ്​), ഡോ. അരുൺകുമാർ (24 ന്യൂസ്​), അഭിലാഷ്​ ജോൺ (മനോരമ ന്യൂസ്​), അപർണ സെൻ (റിപ്പോർട്ടർ ടി.വി), ഹാഷ്മി താജ്​ ഇബ്രാഹീം (മാതൃഭൂമി ന്യൂസ്​) തുടങ്ങിയവരും മലയാള മാധ്യമങ്ങളിൽ നിന്ന്​ അവാർഡ്​ നേടിയിട്ടുണ്ട്​. കലാ മേഖലയിൽ നിന്ന്​ സംവിധായകൻ ലാൽ ജോസ്​, നടൻ സ്വരാജ്​ വെഞ്ഞാറമൂട്​, നടി നിമിഷ സജയൻ, ആർ.ജെയും നടനുമായ മിഥുൻ രമേശ്​, നടി സ്വാസിക,​ ഗായികരായ സെന്തിൽ ഗണേഷ്​, രാജലക്ഷ്​മി, നിത്യ മാമ്മൻ, നഞ്ജിയമ്മ, വൈഷ്ണവ്​ ഗിരീഷ്​, ഡബ്ബിങ്​ ആർടിസ്റ്റ്​ ഷോബി തിലകൻ തുടങ്ങിയവർ അവാർഡ്​ നേടി. ജീവകാരുണ്യ മേഖലയിലെ സേവനത്തിന്​ അറബ്​ പ്രമുഖരടക്കമുള്ള നിരവധിപേർ അവാർഡിന്​ അർഹരായിട്ടുണ്ട്​.

ദുബൈയിലെ പ്രമുഖ ടി.വി മീഡിയ പ്രൊഡക്ഷൻ, ഈവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനിയാണ്​ ദുബൈ മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ. മാർച്ച്​ 19ന്​ ദുബൈ അൽ നാസ്​ർ ലെസർലാൻഡിൽ നടക്കുന്ന ചടങ്ങിലാണ്​ പുരസ്കാരങ്ങൾ സമർപ്പിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ സിനിമ നിർമാതാവ്​ ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അശ്​റഫ്​ താമരശ്ശേരി, മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എം.ഡി മുഹമ്മദ്​ റഫീഖ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - Dubai Master Vision International Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.