ദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന വിവിധ ഇവന്റുകളിലും ആഘോഷ വേളകളിലും ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ നടത്തിയത് 2,408 സുരക്ഷ പരിശോധനകൾ. ജനങ്ങൾക്ക് സുരക്ഷ ഉറപ്പു നൽകുന്നതിലും സമാധാനം വ്യാപിപ്പിക്കുന്നതിലും സുപ്രധാന പങ്കാണ് ദുബൈ മൗണ്ട് പൊലീസ് വഹിച്ചതെന്ന് ഭരണ നിർവഹണകാര്യ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി പറഞ്ഞു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ ഏരിയകൾ, താമസസ്ഥലങ്ങളുടെ പരിസരം എന്നിവിടങ്ങളിലാണ് മൗണ്ടഡ് പൊലീസ് സ്റ്റേഷൻ പ്രധാനമായും സുരക്ഷ പട്രോളിങ് നടത്തിയത്. കഴിഞ്ഞ വർഷം 37 വലിയ ഇവന്റുകളാണ് ദുബൈയിൽ നടന്നത്.
ഇവിടങ്ങളിലെല്ലാം സുരക്ഷാകാര്യത്തിൽ 100 ശതമാനവും മികച്ച പ്രകടനം കാഴ്ചവെക്കാൻ മൗണ്ടഡ് പൊലീസ് സ്റ്റേഷന് കഴിഞ്ഞുവെന്നും ജനറൽ റാഫി പറഞ്ഞു. മൃഗസംരക്ഷണ, കുതിര പരിപാലന ചുമതലയുള്ള ഭരണനിർവഹണ വിഭാഗത്തിന്റെ പ്രവർത്തനവും അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.