ദുബൈ: ആഡംബര പെട്രോൾ കാറുകളുടെ ശേഖരത്തിൽ വൈദ്യുതി കാറുകളുടെ എണ്ണം കൂട്ടി ദുബൈ പൊലീസ്. മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക് മോഡലായ ഇ.ക്യു.എസ്580 കാറാണ് ദുബൈ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്.
ഇരട്ട എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 516 വരെ കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വാഹനത്തിന് 4.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്ററിൽ എത്താൻ കഴിയും. ഫുൾ ചാർജിൽ 717 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന വാഹനത്തിന് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന നിരവധി സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. പരസ്പരം സംവദിക്കാൻ കഴിയുന്ന സ്ക്രീനുകൾ ഡ്രൈവിങ് അനുഭവം വേറിട്ടതാക്കും.
ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ക്രിമിനൽ അന്വേഷണകാര്യ വകുപ്പ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വാഹനം പുറത്തിറക്കി.
ഇത്തരം അത്യാധുനിക സവിശേഷതകളുള്ള വാഹനങ്ങൾ ഉപയോഗിച്ച് ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ ബൊളിവാർഡ്, ജെ.ബി.ആർ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷസാന്നിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.