ഷാർജ: ദുബൈ-ഷാർജ ഗതാഗതം എളുപ്പമാക്കുന്ന പുതിയ ലൈൻ തുറന്നു. അൽ ഇത്തിഹാദ് റോഡിൽനിന്നാണ് 600 മീറ്റർ നീളമുള്ള പുതിയ എക്സിറ്റ് തുറന്നത്. അൽഖാനിലേക്ക് ഈ എക്സിറ്റ് വഴി പ്രവേശിക്കാൻ കഴിയും. നേരത്തെ ഒരു എക്സിറ്റ് മാത്രമായിരുന്നു അൽഖാനിലേക്കുണ്ടായിരുന്നത്. പുതിയ എക്സിറ്റ് വന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിഡിയോ പുറത്തുവിട്ടത്
. ഷാർജ-ദുബൈ യാത്ര രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കിലകപ്പെടാറുണ്ട്. ഇതിന് അൽപമെങ്കിലും ആശ്വാസം പകരാൻ പുതിയ ലൈനിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഇവിടെ നടപ്പാതയും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.