കാലാവധി കഴിഞ്ഞ ദുബൈ വിസകളുടെ കാലാവധി നീട്ടുന്നു

ദ​ുബൈ: ദുബൈയി​െല കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നൽകുന്നു. ജി.ഡി.ആർ.എഫ്​.എയുടെ വെബ്​സൈറ്റ്​ വഴി പരിശോധിച്ചപ്പോഴാണ്​ കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാർ അറിയുന്നത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്​ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക്​ വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്​. നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്​. അബൂദബി, ഷാർജ ഉൾപെടെ മറ്റ്​ എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ.

അതേസമയം, ​മെയ്​ മാസത്തിന്​ ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്​സ്​പയറി ഡേറ്റാണ്​ നിലവിൽ നീട്ടിയിരിക്കുന്നതെന്നാണ്​ അറിയാൻ കഴിഞ്ഞത്​​. ചിലർക്ക്​ ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്​സ്​പയറി ഡേറ്റ്​ കാണിക്കുന്നത്​ നവംബർ 9, ഡിസംബർ 9 തീയതികളാണ്​. ഇതോടെ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്​ഥർ പറയുന്നു.

ദുബൈയിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറ്​ മാസത്തിനുള്ളിൽ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. എന്നാൽ, യാത്രാവിലക്ക്​ മൂലം പലർക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക്​ ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോൾ ലഭിച്ചിരിക്കുന്നത്​. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക്​ വഴി വിസ കാലാവധി പരിശോധിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.