ദുബൈ: കഴിഞ്ഞ ആറു മാസത്തിനിടെ തൊഴിൽതേടി ദുബൈയിലേക്ക് ചേക്കേറിയത് 50,000 പ്രവാസികൾ. 2021 മുതൽ വാണിജ്യം, വ്യോമയാനം, ധനകാര്യം, ടൂറിസം മേഖലകൾ സൃഷ്ടിച്ച അനേകം തൊഴിലവസരങ്ങളാണ് പ്രവാസി പ്രഫഷനലുകളെ ദുബൈയിലേക്ക് ആകർഷിച്ചത്.
2020 ഫെബ്രുവരിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ദുബൈയിലേക്കുള്ള പ്രവാസികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോകത്ത് ആദ്യമായി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി, അതിർത്തി തുറന്നിട്ട നഗരമായിരുന്നു ദുബൈ. ഇത് മറ്റ് നഗരങ്ങളെക്കാൾ വേഗത്തിൽ സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ സഹായിക്കുകയും അതു വഴി കൂടുതൽ പേരെ ആകർഷിക്കാനും കഴിഞ്ഞു. ദുബൈ നടത്തിയ എക്സ്പോ 2020ഉം എമിറേറ്റിലേക്ക് ആഗോളതലത്തിൽ പുതിയ നിക്ഷേപകരെയും പ്രഫഷനലുകളെയും ആകർഷിക്കാൻ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.