ദുബൈ: തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം ദുബൈ, അബൂദബി നഗരങ്ങളിലടക്കം യു.എ.ഇയിൽ മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. യു.എ.ഇ സമയം ബുധനാഴ്ച രാത്രി 7.17നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം ദുബൈ, അബൂദാബി, ഷാർജ എന്നിവിടങ്ങളിൽ 20 സെക്കൻഡോളം നീണ്ടുനിന്നു. ഉയർന്ന കെട്ടിടങ്ങളിൽ കഴിഞ്ഞവർക്കാണ് കൂടുതലായും ചെറിയ വിറയൽ അനുഭവപ്പെട്ടത്. എന്നാൽ സംഭവത്തിൽ മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കൻ ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങൾ മുമ്പും യു.എ.ഇയിൽ പ്രകമ്പനത്തിന് കാരണമായിട്ടുണ്ട്. ഇതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.