ദുബൈ: മൂന്ന് നേരത്തെ ഭക്ഷണം പോലും ആഢംബരമായിരുന്ന പത്താം വയസിൽ സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുക. എല്ലാത്തരം വിവേചനങ്ങളും േനരിടേണ്ടിവന്നിട്ടും 21ാം വയസാകുേമ്പാഴേക്കും െഎ.എ.എസ്. പൊരുതി നേടുക. സിനിമാ കഥയാക്കിയാൽ പോലും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന ഇൗ ജീവിതം നയിക്കുന്ന ഒരാളുണ്ട്. 2015 െഎ.എ.എസ്. ബാച്ചുകാരൻ അൻസാർ ശൈഖ്. മറാത്ത്വാഡയിൽ വരൾച്ച ദുരിതം വിതച്ച പിന്നാക്ക ഗ്രാമത്തിൽ നിന്ന് ഒരു മുസ്ലിം ബാലൻ ഇൗ നേട്ടം കൈവരിച്ചത് ദേശീയ മാധ്യമങ്ങൾ പോലും ഞെട്ടലോടെയാണ് ശ്രവിച്ചത്. അൻസാറിെൻറ നേട്ടത്തിന് പിന്നെ രഹസ്യമറിയാൻ രാജ്യത്തെ കൊടികെട്ടിയ മാധ്യമപ്രവർത്തകർ ജൽന ഷെൽഗോണിലെ ഗ്രാമത്തിന് സമീപമുള്ള ലോഡ്ജുകളിൽ താമസം പോലും തുടങ്ങി.
ആദ്യ ശ്രമത്തിൽ തന്നെ 361 ാം റാങ്ക് നേടിയാണ് അൻസാർ ചരിത്രം സൃഷ്ടിച്ചത്. മൂന്ന് ഭാര്യമാരുള്ള ഒരു ഒാേട്ടാറിക്ഷാ ഡ്രൈവർക്ക് രണ്ടാമത്തെ പത്നിയിലുണ്ടായ മകനാണ് ഇൗ പ്രതിഭ. ദാരിദ്രത്തിെൻറ പടുകുഴിയിലായിട്ടും പത്താം ക്ലാസ് 91 ശതമാനം മാർക്കോടെ പാസായി. പൂണെയിലെ ഫർഗൂസൺ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ദിവസം 12 മണിക്കൂർ വീതം മൂന്ന് വർഷം തുടർച്ചയായി അധ്വാനിച്ചാണ് യു.പി.എസ്.സി. പരീക്ഷക്ക് തയാറെടുത്തത്. കടുത്ത സാമൂഹിക വിവേചനം നിലനിൽക്കുന്ന ഗ്രാമമാണ് അൻസാറിേൻറത്. അതിൽനിന്നുള്ള ഭീഷണികളും കലങ്ങിമറിഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും അൻസാറിെൻറ സ്വഭാവരൂപവത്ക്കരണത്തെ ബാധിച്ചില്ല എന്നതാണ് ഏറ്റവും പ്രധാനം.
െഎ.എ.എസ്. എന്ന തെൻറ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തര ബിരുദം നേടാനുള്ള പഠനത്തിനിടെ താമസസ്ഥലം അന്വേഷിച്ചു നടന്ന അൻസാറിന് അത് കിട്ടിയില്ല. എന്നാൽ ഒപ്പമുണ്ടായിരുന്ന ഹിന്ദു നാമധാരികൾക്ക് അത് വേഗം കിട്ടി. അടുത്ത തവണ അൻസാർ അതിന് പരിഹാരം കണ്ടു. വാടക വീടിെൻറ ഉടമ പേര് ചോദിച്ചപ്പോൾ ‘ശുഭം’ എന്ന് പറഞ്ഞു. വീട്ടുടമക്ക് തൃപ്തിയായി. അൻസാറിന് വീട് കിട്ടി. ഇൗ സാമൂഹിക തിരസ്കരണം കടുത്ത അപമാനമാണ് ഉണ്ടാക്കിയിരുന്നത്. ഇന്ന് സ്വന്തം പേര് ഒളിപ്പിക്കാൻ തയാറല്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. വിദ്യാഭ്യാസം അത്യാവശ്യമാണ് എന്ന് കരുതുന്ന കുടുംബമായിരുന്നില്ല അദ്ദേഹത്തിേൻറത്. ഇളയ അനുജൻ സ്കൂളിൽ തന്നെ പഠിപ്പ് നിർത്തി. സഹോദരിമാരെ ചെറുപ്രായത്തിൽ തന്നെ വിവാഹം ചെയ്ത് അയച്ചു. െഎ.എ.എസ്. എടുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് കേട്ടപ്പോൾ ആദ്യം അവർക്ക് ഞെട്ടലായിരുന്നു. അദ്ദേഹം ഒാർമ്മിക്കുന്നു.
െഎ.എ.എസ്. നേടിയ ശേഷം നൽകിയ അഭിമുഖങ്ങളിൽ അൻസാർ പറഞ്ഞ വാക്കുകൾ പലരുടെയും കണ്ണുതുറപ്പിച്ചു. ‘മത സമത്വം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളായിരിക്കും എെൻറ ലക്ഷ്യം. വിവേചനം എന്താണെന്ന് അനുഭവിച്ച് അറിഞ്ഞവനാണ് ഞാൻ. ഹിന്ദു^മുസ്ലിം െഎക്യം ഉറപ്പിക്കാൻ ഞാൻ പ്രയത്നിക്കും.’ അദ്ദേഹം പറഞ്ഞു. പ്രചോദനപരമായ ജീവിതത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ അൻസാർ മുഹമ്മദ് എജുകഫേയിൽ എത്തുന്നുണ്ട്. തലമുറകൾ എക്കാലവും ഒാർത്തിരിക്കേണ്ട തീഷ്ണമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കും. ‘സാഗ ഒാഫ് അൻസാർ ശൈഖ് ’ എന്ന ഇൗ സെഷനിൽ നിന്ന് സാധാരണക്കാർക്ക് ഒരു ആയുസിൽ കിട്ടാവുന്നത്ര പാഠങ്ങൾ മനസിലാക്കാനാവും. ഇൗ മാസം 12,13 തീയതികളില് ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിലാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജുകഫേ’ മൂന്നാം എഡിഷൻ നടക്കുക. www.madhyamam.com, www.click4m.com എന്നീ വെബ്സൈറ്റുകളിലെ ലിങ്കുകൾ വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.