യു.എ.ഇയിൽ സർക്കാർ ജീവനക്കാരുടെ പെരുന്നാൾ അവധി 14 മുതൽ

ദുബൈ: യു.എ.ഇയിലെ ഫെഡറൽ ഗവൺമ​​​െൻറ്​ സ്​ഥാപന ജീവനക്കാരുടെ  പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക്​ ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും.

ഷവ്വാൽ മാസം മൂന്ന്​ വരെ അവധി തുടരും. വെള്ളിയാഴ്​ചയാണ്​ ഇൗദുൽ ഫിത്വർ എങ്കിൽ ഞായറാഴ്​ച വരെയാവും അവധി. റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്​ച പെരുന്നാളായാൽ തിങ്കളാഴ്​ച വരെയായി അഞ്ചു ദിവസത്തെ അവധി ലഭിക്കും.​ 

ഫെഡറൽ അതോറിറ്റി ഫോർ ഗവർമ​​​െൻറ്​ ഹ്യൂമൻ റിസോഴ്​സസ്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനും വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വസൈന്യാധിപൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും സുപ്രിം കൗൺസിൽ അംഗങ്ങൾക്കും എമിറേറ്റ്​ ഭരണാധികാരികൾക്കും രാജ്യത്തെ ജനങ്ങൾക്കും ഇൗദ്​ ആശംസകൾ നേർന്നു.  

Tags:    
News Summary - Eid Al Fitr holiday announced in UAE- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.