ദുബൈ: നാലുദിവസം നീണ്ട ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബൈ പൊലീസിെൻറ അടിയന്തര ഹോട്ലൈൻ നമ്പറുകളിലേക്ക് വന്നത് 42,000 വിളികൾ. 999 എന്ന നമ്പറിലേക്ക് 37,422 വിളികളും 901 എന്ന നമ്പറിലേക്ക് 5456 വിളികളുമാണ് ലഭിച്ചതെന്ന് ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഡയറക്ടർ കേണൽ തുർകി ബിൻ ഫാരിസ് പറഞ്ഞു. എമിറേറ്റിൽ നിരവധി റോഡപകടങ്ങൾ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തി.
മിക്ക അപകടങ്ങളും വാഹനങ്ങൾ തമ്മിൽ നിയമപരമായ അകലം പാലിക്കാത്തതും വേഗതയും കാരണമാണുണ്ടായത്. വാഹനങ്ങൾ നിയമം തെറ്റിച്ച് അതത് ലൈനുകളിലല്ലാതെ സഞ്ചരിച്ചതും അപകടകാരണമായി. നിരവധി പരാതികൾ മെയിൽ വഴിയും ലൈവ് ചാറ്റ് വഴിയും പൊലീസിന് ലഭിച്ചു.
അതേസമയം, ദുബൈയിലെ ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രമായ ഹത്ത ഡാമിലും അപകടങ്ങളുണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസിെൻറ ശക്തമായ നിരീക്ഷണമാണ് അപകടങ്ങളില്ലാതാക്കിയത്.
ദുബൈ മറൈൻ രക്ഷാപ്രവർത്തകർ അവധിക്കാലത്ത് വിശ്രമമില്ലാതെ പ്രവർത്തിച്ചതിെൻറ ഫലമാണ് അപകടങ്ങൾ കുറച്ചതെന്ന് പോർട് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഹസൻ അൽ സുവൈദി പറഞ്ഞു. ഇതിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.